കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ്; പ്രതിഷേധവുമായി ബി.ജെ.പി; ബാങ്കിന്റെ തിരുനക്കര ബാങ്കിലേയ്ക്ക് പ്രതിഷേധ മാർച്ച്

കോട്ടയം: കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് വിഷയത്തിൽ പ്രതിഷേധവുമായി ബി.ജെ.പി. ഫെബ്രുവരി 23 ബുധനാഴ്ച രാവിലെ പത്തിന് ബാങ്കിന്റെ തിരുനക്കര ബാങ്കിലേയ്ക്ക് ബി.ജെ.പി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലേയ്ക്കു മാർച്ച് നടത്തും. ബാങ്കിൽ നടന്ന വായ്പാ തട്ടിപ്പ് ജാഗ്രതാ ന്യൂസ് ലൈവാണ് പുറത്തു വന്നത്. ഈ വിഷയത്തിൽ സി.പി.എമ്മിന്റെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ സമരവുമായി ബി.ജെ.പി നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.

Advertisements

ബുധനാഴ്ച രാവിലെ പത്തിന് ഗാന്ധിസ്‌ക്വയറിൽ നിന്നും ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. തുടർന്ന് നടക്കുന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അധ്യക്ഷത വഹിക്കും. ടി.എൻ ഹരികുമാർ, എസ്.രതീഷ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ നിന്നും സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ ആധാരത്തിലെ വിലയിൽ കൂടുതൽ കാട്ടി 25 ലക്ഷം രൂപ വായ്പയെടുത്തതായും, തുടർന്ന് വൻ ക്രമക്കേടുകൾ കാട്ടിയതായും ജാഗ്രതാ ന്യൂസ് ലൈവാണ് വാർത്ത പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രതിഷേധവുമായി ബി.ജെ.പി അടക്കം രംഗത്ത് എത്തിയിരിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.