അടൂരില്‍ പ്ലസ് 2 വിദ്യാ‌ർത്ഥിനിയെ 9 പേർ ലൈംഗികമായി പീഡിപ്പിച്ചു : മാതാപിതാക്കളെ വീട്ടിന് പുറത്ത് നിർത്തി പീഡിപ്പിച്ച തങ്ങള്‍ പിടിയിൽ

പത്തനംതിട്ട : അടൂരില്‍ പ്ലസ് 2 വിദ്യാ‌ർത്ഥിനിയെ 9 പേർ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മന്ത്രവാദി അറസ്റ്റില്‍.ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ പെണ്‍കുട്ടിയെ ചൂഷണത്തിനിരയാക്കിയ തങ്ങള്‍ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ് (62) നൂറനാട് പൊലീസിന്റെ പിടിയിലായത്. കേസില്‍ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

Advertisements

പഠനത്തില്‍ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെണ്‍കുട്ടിയെ മന്ത്രവാദിയുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തുനിറുത്തിയായിരുന്നു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.സ്കൂളില്‍ ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സലിംഗിലാണ് ആറുവർഷമായി നേരിട്ട പീഡനത്തെ കുറിച്ച്‌ പെണ്‍കുട്ടി വെളിപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെണ്‍കുട്ടിയെ ആദ്യം ലൈംഗിക ചൂഷണത്തിനിരയാക്കിയത് ഇപ്പോള്‍ അറസ്റ്റിലായ മന്ത്രവാദിയാണെന്ന വിവരവും പുറത്തുവന്നു. പിന്നീടുള്ള വർഷങ്ങളില്‍ സഹപാഠി ഉള്‍പ്പെടെ എട്ടുപേർ കൂടി തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ നഗ്നദൃശ്യങ്ങള്‍ സഹപാഠി പ്രചരിപ്പിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സിയും സ്കൂ( അധികൃതരും ഇടപെട്ടാണ് സംഭവം പൊലീസില്‍ അറിയിച്ചത്.

Hot Topics

Related Articles