റെയിൽവേ പാളങ്ങളുടെ സാമഗ്രികൾ മോഷണം നടത്തിയവർ തിരുവല്ലയിൽ പിടിയിൽ

തിരുവല്ല :
റെയിൽവേ സ്റ്റേഷന് സമീപം 6 റെയിൽപാളങ്ങളുടെ തുണ്ടുകളും, 11 ഫിഷ് പ്ലേറ്റുകളും മിനി ലോറിയിൽ കടത്തിയ 3 അന്യസംസ്ഥാന മോഷ്ടാക്കളെയും വാഹനവും ആണ് റെയിൽവെ സർക്കിൾ ഇൻസ്പെക്ടർ എ പി വേണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
രാത്രികാല പെട്രോളിങ്ങിൽ ഏർപ്പെട്ടിരുന്ന റെയിൽവെ പൊലീസ് സംഘം തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം സംശയം തോന്നി മിനിലോറി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പാളങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന 11 ഫിഷ് പ്ലേറ്റുകളും തുണ്ട് പാളങ്ങളും കടത്തിക്കൊണ്ടുപോകുന്നത് കണ്ടെത്തിയത്. തിരുവല്ലയിലും പരിസരപ്രദേശത്തും രാത്രികാലങ്ങളിൽ വണ്ടിയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ. റെയിൽവേ കേബിളുകളും ബിഎസ്എൻഎൽ കേബിളുകളും മുറിച്ച് കടത്താറുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Advertisements

വെസ്റ്റ് ബംഗാൾ മുഷിദാബാദിലുള്ള രജാക്ക് ഷേക്ക് (37 ) ഉത്തർപ്രദേശ് ബെറളി സ്വദേശി രൂപൻ (36) , സൗത്ത് ഡൽഹി സ്വദേശി ഷാഹിദ് (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച വസ്തുക്കളും വാഹനവും ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മാവേലിക്കര സബ് ജയിലിൽ അടച്ചു. സബ് ഇൻസ്പെക്ടർ എസ് സുരേഷ്, അസിസ്റ്റൻസ് ഇൻസ്പെക്ടർ വി.പത്മകുമാർ, ആർ ഗിരികുമാർ, ഹെഡ് :കോ. എം വി മനോജ്, കോൺസ്റ്റബിൾ അരുൺ എം കുമാർ, ഷിജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Hot Topics

Related Articles