കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജനുവരി 28 ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മിനി, കൂഡ്സ് ,കരിയിലക്കുളം, ചെന്നമ്പള്ളി,വൃദ്ധവൻ, ഗ്രാൻഡ് കേബിൾസ്,12 മൈൽ, കൊത്തല, കോയിത്താനം,13th മൈൽ, ദേവപുരം, ഇളംകാവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അമര ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:30 വരെയും ചക്രാത്തിക്കുന്ന് , ആഞ്ഞിലിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.

Advertisements

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ലൈനിൽ വിവിധ വർക്കുകൾ ഉള്ളതിനാൽ ചകിണിയാംതടം, മേച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തൂക്കുപാലം, അംബൂരം, പൊൻമല എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ ട്രാൻസ്ഫോർമറിൽ 9 :30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിത്തറപ്പടി, മിഡാസ്, പാറമ്പുഴ ഹെൽത്ത്, കൊഞ്ചംകുഴി, മുരിങ്ങോട്ടുപടി, മോസ്കോ ഭാഗങ്ങളിൽ 9:00 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി ജംഗ്ഷൻ, ചാണ്ടിസ് ടോൾ കൗണ്ടി, മേനാശേരി, പുതുപ്പള്ളി ചർച്ച്, പുതുപ്പള്ളി ചിറ, കുട്ടൻചിറപ്പടി, ചന്ദനത്തിൽ കടവ്, ഗ്രാൻഡ് കേബിൾ, ചെമ്പോല, വടശ്ശേരി ഹൗസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന അമലഗിരി,കളമ്പുകാട്ടുമല, കൊട്ടാരം ടെംപിൾ, എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, മറ്റത്തിൽ, ശ്രീ നികേതൻ, മോർ മധുമൂല, മധുമൂല, ബി എസ് എൻ എൽ പാലത്ര,ആത്തക്കുന്നു, മോർകുളങ്ങര ബൈ പാസ്സ്, മുക്കാടൻ, വാണി ഗ്രൗണ്ട്, കാക്കാംതോടു എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽരാവിലെ 9.00 മുതൽ വൈകുന്നേരം 6മണി വരെയും. വൈദുതി മുടങ്ങും. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അരുണാപുരം, തമസാ, എന്നിവിടങ്ങളിൽ 9.00 മുതൽ ഭാഗികമായി വൈദ്യുതി മുടങ്ങും. പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അടിവാരം, വരമ്പനാട്, വളതൂക്ക്, നൃത്തഭവൻ. മണിയംകുന്ന് എന്നിവിടങ്ങളിൽ 9.00 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles