തൃശൂരിൽ കൊമ്പൻ ഇടഞ്ഞു : ഒന്നര മണിക്കൂർ കൊണ്ട് ആറ് കിലോമീറ്റർ ഓടി

ഗുരുവായൂർ: തൃശൂരില്‍ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം. മണലൂർ സ്വദേശി പാട്ടത്തിനെടുത്ത ചിറക്കാട്ട് നീലകണ്ഠൻ എന്ന ആനയാണ് ഇടഞ്ഞത്.പുത്തനങ്ങാടിയിലെ വീട്ടില്‍ വച്ച്‌ കുളിപ്പിക്കാൻ നിർത്തിയതിനിടെ ആന ഇടഞ്ഞ് നടക്കുകയായിരുന്നു. സംസ്ഥാന പാതയിലൂടെ നടന്നു നീങ്ങിയ ആനയെ അനിഷ്ട സംഭവങ്ങളില്ലാതെ ഒന്നര മണിക്കൂറിന് ശേഷം ആറ് കിലോമീറ്റർ അപ്പുറത്ത് വച്ച്‌ തളയ്ക്കുകയായിരുന്നു.ആന വരുന്നതറിഞ്ഞ് അഞ്ചു കിലോമീറ്റർ അപ്പുറത്തുള്ള കടകള്‍ വരെ പോലീസ് ഇടപെട്ട് അടപ്പിച്ചിരുന്നു. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ വച്ച്‌ ആനയെ പാപ്പാൻമാർ അനുനയിപ്പിച്ച്‌ നിർത്തുകയായിരുന്നു.

Advertisements

Hot Topics

Related Articles