ബെംഗളൂരു: ഇൻഫോസിസ് സഹ സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ഉൾപ്പടെ 18 പേർക്കെതിരെ കേസെടുത്ത് പൊലീസ്. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ്. ബംഗളൂരു സദാശിവ നഗർ പൊലീസാണ് എസ്സി എസ്ടി ആക്ട് പ്രകാരം ക്രിസ് ഗോപാലകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ആദിവാസി ബോവി വിഭാഗത്തിൽപ്പെട്ട ദുർഗപ്പ എന്ന യുവാവിന്റെ പരാതിയിലാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2014ൽ ഹണിട്രാപ്പ് കേസിൽ ഈ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തനിക്കെതിരെയുള്ളത് വ്യാജ ഹണിട്രാപ്പ് കേസ് ആണെന്ന് ആരോപിച്ച് ഐഐഎസ്സി ബോർഡ് ഓഫ് ട്രസ്റ്റി അംഗമായിരുന്ന ക്രിസ് ഗോപാലകൃഷണൻ അടക്കമുള്ളവരെ സമീപിച്ചപ്പോൾ സഹായിച്ചില്ലെന്നാണ് പരാതി.
ജാതി അധിക്ഷേപവും, ഭീഷണിയും ഉണ്ടായിട്ടും പ്രതികരിച്ചില്ലെന്നും പരാതിയിൽ പറയുന്നു. തന്നെ വ്യാജമായി ഹണി ട്രാപ്പ് കേസിൽ കുടുക്കിയെന്നും തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടെന്നുമാണ് പരാതിയിൽ പറയുന്നത്. സിവിൽ ആൻഡ് സെഷൻസ് കോടതിയുടെ നിർദേശത്തി അടിസ്ഥാനത്തിലാണ് സദാശിവ നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.