റേഷൻ വിതരണം സ്തംഭിപ്പിച്ച കേരള സർക്കാർ രാജിവെക്കണം; കോട്ടയത്ത് പട്ടിണി സമരവുമായി കോൺഗ്രസ് ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി

കോട്ടയം: റേഷൻ വിതരണം സ്തംഭിപ്പിച്ച കേരള സർക്കാർ രാജിവെക്കണമെന്ന ആവശ്യവുമായി കോട്ടയം കഞ്ഞിക്കുഴിയിൽ റേഷൻ കടയ്ക്ക് മുന്നിൽ സമരം നടത്തി കോൺഗ്രസ് ഈസ്റ്റ്‌ മണ്ഡലം കമ്മിറ്റി. ഇന്ന് രാവിലെ 11:30 ന് മണ്ഡലം പ്രസിഡന്റ്‌ ഷീബ പുന്നന്റെ അധ്യക്ഷതയിൽ നടത്തിയ പട്ടിണി സമരം മുൻ മന്ത്രിയും കെപിസിസി സമിതി അംഗവുമായ കെ സി ജോസഫാണ് ഉദ്ഘാടനം ചെയ്തത്.

Advertisements

എംപി സന്തോഷകുമാർ, ജെ ജി പാലക്കാലോഡി, ഗൗരി ശങ്കർ, എസ് ഗോപകുമാർ, സാബു പുളിമൂട്ടിൽ, ഷൈജു ജോസഫ്, ബൈജു മാറട്ടുകുളം, സാലി മാത്യു, ഡാനി രാജൂ, ജിതിൻ ജെയിംസ് എന്നിവർ സമരത്തിൽ പ്രസംഗിച്ചു.

Hot Topics

Related Articles