കുറിച്ചിയിൽ ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടിയ സംഭവം; പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് തൊടുപുഴ കോടതി; പ്രതിയ്ക്കു വേണ്ടി ഹാജരായത് അഡ്വ.വിവേക് മാത്യു വർക്കിയുടെ നേതൃത്വത്തിലുള്ള അഭിഭാഷകർ

കോട്ടയം: കുറിച്ചിയിൽ ഒന്നരകിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടിയ സംഭവത്തിൽ പ്രതിയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കുറിച്ചി സ്വദേശിയായ സുശാന്തിനാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.എൻ ഹരികുമാർ ജാമ്യം അനുവദിച്ചത്. കഴിഞ്ഞ നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചിയിലൂടെ വിൽപ്പനയ്ക്കായി കൊണ്ടു വന്ന കഞ്ചാവ് ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. ഇതേ തുടർന്ന് ഇയാൾ ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർന്ന് പ്രതിയ്ക്കായി തൊടുപുഴ ലഹരി വിരുദ്ധ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. പ്രതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.അക്ഷയ് ഹരി എന്നിവർ കോടതിയിൽ ഹാജരായി.

Advertisements

Hot Topics

Related Articles