ഭർത്താവിന്റെ വീട്ടിൽ പീഡനമെന്നു പരാതി പറഞ്ഞ യുവതി ഭർത്തൃവീട്ടിൽ പൊള്ളലേറ്റു മരിച്ചു; ആരോപണവുമായി ബന്ധുക്കൾ രംഗത്ത്; പരാതിയിൽ അന്വേഷണം നടത്തുമെന്നു പൊലീസ്

കൊട്ടിയം: ഭര്‍തൃ പീഡനത്തെ കുറിച്ച്‌​ രക്ഷാകര്‍ത്താക്കളോട് പരാതി പറഞ്ഞ് മടങ്ങിയ യുവതി ഭര്‍തൃ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ചു.

Advertisements

ഇരവിപുരം തെക്കുംഭാഗം അറ്റുകാല്‍ പുരയിടത്തില്‍നിന്ന്​ താന്നി ഫിഷര്‍മെന്‍ കോളനിയില്‍ വാടകക്ക്​ താമസിക്കുന്ന ജെ. ജെന്‍സിയാണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവരുടെ ഭര്‍ത്താവ് മാക്സലിനും പൊള്ളലേറ്റ്​. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്​. ജെന്‍സിയും ഭര്‍ത്താവും തമ്മില്‍ നിരന്തരം തര്‍ക്കമുണ്ടായിരുന്നതായും ഇരവിപുരം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തി പ്രശ്​നം ഒത്തുതീര്‍പ്പുണ്ടാക്കി വിടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ജെന്‍സി വീട്ടിലെത്തി ഭര്‍ത്താവിന്‍റെ പീഡനം കാരണം ഒന്നിച്ച്‌​ താമസിക്കാനാകില്ലെന്നും രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം താമസിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നുപറഞ്ഞ് ആശ്വസിപ്പിച്ച്‌ വീട്ടുകാര്‍ മടക്കി അയക്കുകയായിരുന്നു. ജെന്‍സിക്ക് പൊള്ളലേറ്റതില്‍ ദുരൂഹതയുണ്ടെന്നുകാട്ടി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മൃതദേഹ പരിശോധന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. മക്കള്‍: അതുല്‍, അലന്‍.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.