കോട്ടയം : കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ എസ് എസ് പി യു)പനച്ചിക്കാട് യൂണിറ്റ് 33-മത് വാർഷിക പൊതുയോഗം ജനുവരി 31 വെള്ളിയാഴ്ച പരുത്തുംപാറ പെൻഷൻ ഭവൻ ഹാളിൽ നടക്കും. രാവിലെ 9-30ന് പ്രസിഡന്റ് പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിയ്ക്കും. 10ന് പ്രസിഡന്റ് സി ആർ പി നായരുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം റ്റി. വി. മോഹൻ കുമാർ ഉത്ഘാടനം ചെയ്യും. പി. പി. നാണപ്പൻ, ജോയി കുര്യൻ, കെ. എം. ഭൂവനേശ്വരി അമ്മ, ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്, കെ. രാംദാസ് , സി. രാജഗോപാൽ , ജോർജ് ജോസഫ്, എൻ. പി. കമലാസനൻ, സി. കെ. പുരുഷോത്തമൻ നായർ സി. എം വർഗീസ് തുടങ്ങിയവർ പ്രസംഗിയ്ക്കും.സെക്രട്ടറിജോർജ് ജോസഫ് റിപ്പോർട്ടും ട്രഷറർ സി. എം. വർഗീസ് വരവ് ചെലവ് കണക്കും ബഡ്ജറ്റും അവതറിപ്പിയ്ക്കും. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Advertisements