“ഇന്ത്യയുമായി നല്ല ബന്ധം; നരേന്ദ്ര മോദി ഫെബ്രുവരിയിൽ അമേരിക്ക സന്ദർശിച്ചേക്കും”; ട്രംപ്  

വാഷിംഗ്‌ടൺ ഡിസി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് സന്ദർശിച്ചേക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാൻ കുറെ നേരം അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. വൈറ്റ് ഹൗസ് സന്ദർശിക്കാൻ അദ്ദേഹം വരുന്നുണ്ട്. ഫെബ്രുവരിയിൽ ആയിരിക്കും സന്ദർശനത്തിന് വരുന്നത്. തിങ്കളാഴ്ച രാവിലെ നടത്തിയ ഫോൺ സംഭാഷണത്തിലാണ് എല്ലാം സംസാരിച്ചത്’. ഇന്ത്യയുമായി തങ്ങൾക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു.

Advertisements

2024ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ട്രംപുമായി സംസാരിക്കുവാനുള്ള അവസരം ലഭിച്ച ലോക നേതാക്കന്മാരിൽ ഒരാളാണ് നരേന്ദ്ര മോദി. ഇരുവരും നല്ല രീതിയിലുള്ള സൗഹൃദ ബന്ധമാണ് തുടരുന്നത്. നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും  2019ൽ ഹ്യുസ്റ്റണിലും 2020ൽ ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന വിവിധ റാലികളിലും ആയിരകണക്കിന് ആളുകളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപെട്ടപ്പോൾ ഇന്ത്യയിലേക്കാണ്  അവസാനമായി വിദേശസന്ദർശനം നടത്തിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം ട്രംപ് അധികാരമേറ്റ ശേഷം ഇതാദ്യമായാണ് മോദി സംസാരിക്കുന്നത്. ഫോണിലൂടെ ആശംസകളും അഭിനന്ദനങ്ങളും കൈമാറിയ പ്രധാനമന്ത്രി ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ച ചെയ്തതായാണ് വിവരം. അധികാരത്തിലെത്തിയതോടെ നിരവധി പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രംപ് ഉത്തരവിട്ടത് ആ​ഗോളതലത്തിൽ ചർച്ചയായിരുന്നു. ഇതിനിടയിലാണ് ട്രംപുമായി മോദി സംസാരിച്ചത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തി ഒരാഴ്ചയാകുമ്പോഴേക്കും നിരവധി വിവാദ തീരുമാനങ്ങളാണ് ഡോണൾഡ് ട്രംപ് കൈക്കൊണ്ടത്. കുടിയേറ്റത്തിലും വിദേശ സഹായത്തിലുമെല്ലാം കടുത്ത തീരുമാനങ്ങൾ സ്വീകരിച്ച ട്രംപ് ഇപ്പോൾ അമേരിക്കൻ ഭരണ നിർവഹണത്തിലും പൊളിച്ചെഴുത്ത് നടത്തുകയാണ്. ഇതിന്‍റെ ആദ്യ പടിയായി 12 ഫെഡറൽ നിരീക്ഷക സമിതികൾ പിരിച്ചുവിട്ടു. 12 ഫെഡറൽ ഇൻസ്പെക്ടർ ജനറൽമാരുടെ സമിതികളാണ് ഒറ്റയടിക്ക് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിരിച്ചുവിട്ടത്. 

നാലു വർഷം കൊണ്ട് ബൈഡൻ സർക്കാരിന് ചെയ്യാൻ കഴിയാത്തത് താൻ ഒരാഴ്ച കൊണ്ട് ചെയ്‌തെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് തീരുമാനം അറിയിച്ചത്. താൻ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയിട്ടേ ഉള്ളൂ എന്ന പ്രഖ്യാപനവും ട്രംപ് നടത്തി. എന്നാൽ ട്രംപിന്‍റെ ഈ നടപടി ഉദ്യോഗസ്ഥരുടെ രോഷത്തിനും നിയമപരമായ ആശങ്കകൾക്കും കാരണമായിട്ടുണ്ട്. വിമർശകർ ഇതിനെ “ചില്ലിംഗ് ശുദ്ധീകരണം” എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം പിരിച്ചുവിടലുകൾക്ക് മുമ്പ് 30 ദിവസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമമെന്നും വിമർശകർ ചൂണ്ടികാട്ടി. എന്നാൽ ഒറ്റ ദിവസത്തിലാണ് ട്രംപ് നടപടി കൈക്കൊണ്ടത്. ഇത് നിയമപരമായി തെറ്റാണെന്നാണ് വിമർശകർ പറയുന്നത്. ട്രംപിൻ്റെ ആദ്യ ടേമിലാണ് ഇപ്പോൾ പിരിച്ചുവിട്ട ഇൻസ്പെക്ടർ ജനറലുമാരിൽ മിക്കവാറുമെല്ലാവരെയും നിയമിച്ചതെന്നാണ് വിവരം. 

Hot Topics

Related Articles