സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരിയുടെ പരാതി : വീഡിയോ കണ്ടത് ലക്ഷങ്ങൾ

കോഴിക്കോട് : സോഷ്യല്‍ മീഡിയയില്‍ വൈറലായി വടകര മയ്യന്നൂർ എംസിഎം യുപി സ്കൂളിലെ രണ്ടാം ക്ലാസുകാരി ഇഷാൻവി. തനിക്കെതിരെ അദ്നാന്‍ എന്ന വിദ്യാര്‍ഥി പരാതി നല്‍കിയിട്ടുണ്ടോ എന്നറിയാനായി അധ്യാപകനോട് ചോദിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ലക്ഷത്തോളം ആളുകള്‍ കണ്ടത്. ചോദ്യം കേട്ടു നില്‍ക്കുന്ന അധ്യാപകന്‍ തന്നെയാണ് സംഭവത്തിന്റെ വീഡിയോയും എടുത്തിട്ടുള്ളത്. ആരാണ് പരാതി നല്‍കാന്‍ സാധ്യതയെന്ന് അധ്യാപകന്‍ ചോദിക്കുമ്പോള്‍ അദ്നാന്‍ ആകുമെന്നാണ് ഇഷാന്‍വി മറുപടി പറഞ്ഞത്.

Advertisements

പരാതി നല്‍കാന്‍ മാത്രം കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ “ഓൻ എന്‍റെ കാലിമ്മേൽ കസേരയിട്ടേന്… ഞാൻ ഓനെ അടിച്ച്” എന്നാണ് കൊച്ചു മിടുക്കി ഉത്തരം നല്‍കുന്നത്. ഇവിടെ പരാതി ലഭിച്ചില്ലെന്ന് അധ്യാപകന്‍ പറയുമ്പോള്‍ കംപ്ലയിന്റ് ചെയ്തെന്നാണല്ലോ ഓന്‍ പറയുന്നത് എന്നായിരുന്നു ഇഷാന്‍വി പറയുന്നത്. ഇനി ഇങ്ങനെയെന്തെങ്കിലും പ്രശ്നം വന്നാല്‍ ഓഫീസ് റൂമില്‍ വന്ന് പറയണമെന്ന് അധ്യാപകന്‍ പറയുമ്പോള്‍ അത് അനുസരിച്ച് ഇഷാന്‍വി മടങ്ങുന്നതാണ് വീഡിയോയുടെ അവസാനത്തില്‍ കാണിക്കുന്നത്. കൊച്ചു മിടുക്കിയുടെ ആത്മവിശ്വാസത്തോടെയുള്ള സംഭാഷണത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ നിറയുന്നത്.

Hot Topics

Related Articles