ചങ്ങനാശേരി മാടപ്പള്ളിയിൽ 25 ഓളം എൽ ഡി എഫ് പ്രവർത്തകർ രാജി വച്ച് കോൺഗ്രസിൽ ചേർന്നു : മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ രാഷ്ട്രിയ വിശദീകരണ യോഗവും സ്വീകരണവും കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു

മാടപള്ളി : മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രിയ വിശദീകരണ യോഗവും ഇടത് പക്ഷ രാഷ്ട്രിയ പാർട്ടികളിൽ നിന്ന് രാജി വെച്ച് കോൺഗ്രസിൽ ചേർന്നവർക്കുള്ള സ്വീകരണ സമ്മേളനവും കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബാബു കുരീത്ര അധ്യക്ഷത വഹിച്ചു, കെ പി സി സി രാഷ്ട്രിയ കാര്യാസമതി അംഗം കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി, ഡി സി സി പ്രസിഡന്റ്‌ നാട്ടകം സുരേഷ് മെമ്പർഷിപ്പ് വിതരണം ചെയ്തു. ഡി സി സി നിർവാഹക സമിതി അംഗം ആന്റണി കുന്നുംപുറം, ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ എ ജോസഫ്, പി എം ഷെഫീഖ്, സോബിച്ചൻ കണ്ണമ്പള്ളി, ജയശ്രീ പ്രഹ്ലാദൻ, നിതീഷ് കൊച്ചേരി, റോസ്‌ലിൻ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. മുൻ മാടപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും, മുൻ കേരള കോൺഗ്രസ്‌ (എം )സ്റ്റേറ്റ് കമ്മറ്റി അംഗവും ആയ കെ സുരേന്ദ്രനാഥ പണിക്കർ, എൽ ഡി എഫ് മുൻ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഷിബുചിറത്തലക്കൽ, മുൻ യൂത്ത് ഫ്രണ്ട്( എം) മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് ദേവസ്യ ഉൾപ്പെടെ 25 ആളുകൾ കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു.

Advertisements

Hot Topics

Related Articles