യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ; സമ​ഗ്ര സാമ്പത്തിക കരാർ ചർച്ച യായി 

അബുദബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തി. അബുദബി അൽ ബഹ്ർ കൊട്ടാരത്തിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമ​ഗ്ര സാമ്പത്തിക കരാറിനെപ്പറ്റിയും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ വഴികളെപ്പറ്റിയും ചർച്ച ചെയ്തു. 

Advertisements

കൂടാതെ പരസ്പര താൽപര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെപ്പറ്റിയും സംസാരിച്ചു. കൂടിക്കാഴ്ചയിൽ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ, കിരീടാവകാശി ശൈഖ് ഖാലിദ് തുടങ്ങിയവരും പങ്കെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളുടെയും സാമ്പത്തിക, വ്യാപാര, നിക്ഷേപ മേഖലകളിലെ പുരോ​ഗതി സംബന്ധിച്ചാണ് പ്രധാനമായും ചർച്ച നടത്തിയത്.   

Hot Topics

Related Articles