പൊന്തൻപുഴ വനത്തിൽ യുവാവിനെ ആസിഡ് ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് ഹൈക്കോടതി

കോട്ടയം: പൊന്തൻപുഴ വനത്തിൽ യുവാവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് ജാമ്യം. കേസിലെ പ്രതിയായ പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് പാനമ്പടമ്പം വീട്ടിൽ സാബു ദേവസ്യ (40)യ്ക്കാണ് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിച്ചത്. 2024 ഏപ്രിൽ 13 നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിക്കത്തോട് സ്വദേശിയായ പി.കെ സുമിത്തിനെയാണ് പ്രതിയും സുഹൃത്തും ചേർന്ന് തട്ടിക്കൊണ്ടു പോയി പൊന്തൻപുഴ വനത്തിൽ വച്ച് ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. ഈ കേസിൽ പ്രതിയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുകയായിരുന്നു. കേസിൽ പ്രതിയ്ക്കു വേണ്ടി അഡ്വ.വിവേക് മാത്യു വർക്കി, അഡ്വ.ജെ. അഭിലാഷ് എന്നിവർ കോടതിയിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

Advertisements

Hot Topics

Related Articles