പുഷ്പഗിരിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ അത്യാധുനിക സജ്ജീകരണത്തോടെ മൊബൈൽ ഡെന്റൽ ക്ലിനിക് പ്രവർത്തനമാരംഭിച്ചു

തിരുവല്ല :
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ പൂർണ്ണ സാമ്പത്തിക സഹകരണത്തോടെ പുഷ്പഗിരിക്ക് ലഭ്യമായ മൊബൈൽ ഡെന്റൽ ക്ലിനിക്കിന്റെ താക്കോൽ ഫെഡറൽ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ തിരുവല്ല അതിരൂപതാദ്ധ്യക്ഷനും പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലിത്തായ്ക്ക് കൈമാറി. തിരുവല്ല എംവിഐ ഷിബി ടി ജോൺ മൊബൈൽ ഡെന്റൽ ക്ലിനിക് ഫ്ലാഗ് ഓഫ് ചെയ്തു . ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭ കുരിയ ബിഷപ്പ് റവ ഡോ ആൻ്റണി മാർ സിൽവാനോസ്സ്, പുഷ്പഗിരി സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബിജു വർഗീസ് പയ്യമ്പള്ളിൽ, മുഖ്യ ഉപദേഷ്ടാവ് ജേക്കബ് പുന്നൂസ് ഐപിഎസ്, പുഷ്പഗിരി കോളേജ് ഓഫ് ഡെന്റൽ സയൻസസ് ഡയറക്ടർ ഫാ. എബി വടുക്കുംതല, ജനറൽ മാനേജർ ഫിനാൻസ് റിസോഴ്സസ് പേഴ്സൺ മുരളീധര കൈമൾ, പ്രിൻസിപ്പൽ ഡോ. എബി മാത്യു റ്റി, പബ്ലിക് ഹെൽത്ത്‌ ഡെന്റിസ്ട്രി മേധാവി ഡോ. ബെൻലി ജോർജ് , ഫെഡറൽ ബാങ്ക് കോട്ടയം സോണൽ ഹെഡ് നിഷ കെ. ദാസ് തുടങ്ങിയവർ പങ്കെടുത്തു.

Advertisements

ഏറ്റവും ആധുനിക സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ചാണ്
മൊബൈൽ ഡെന്റൽ ക്ലിനിക് നിർമിച്ചിട്ടുള്ളത്.
ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് അന്തർദേശീയ നിലവാരത്തിൽ നിർമ്മിച്ച ഈ ബസ്സിൽ ഓട്ടോക്ലേവ്, ഡിജിറ്റൽ എക്സറേ, സെൻട്രലൈസ്ഡ് സക്ഷൻ, എയർ കംപ്രസ്സർ സിസ്റ്റം, പൂർണമായും ശീതീകരിച്ച ക്യാബിനിൽ 2 ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ, പവർ ബാക്കപ്പ് ജനറേറ്ററുകൾ എന്നിവ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് പരിശോധയ്ക്കും ചികിത്സകൾക്കായും നൽകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചികിത്സാ ക്യാമ്പുകൾ നടത്തുവാനായി പുഷ്പഗിരി ദന്തൽ കോളേജ് പബ്ലിക്ക് ഹെൽത്ത് വിഭാഗം നേതൃത്വം നൽകുന്നു. ക്യാമ്പ് ബുക്കിങ്ങിനായി പുഷ്പഗിരി ഡെന്റൽ കോളേജുമായോ, പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയുമായോ ബന്ധപ്പെടാവന്നതാണ്. വിളിക്കേണ്ട നമ്പർ
0469 – 2645210, 2700755

Hot Topics

Related Articles