കൈ പൊള്ളുന്ന വിഷയങ്ങളിൽ നിന്ന് തന്ത്രപൂര്‍വം മാറിനിന്ന് ഡീപ്സീക്ക്; ഇന്ത്യ-ചൈന തർക്കം, കിരൺ റിജിജു, ലഡാക്ക് വിഷയം എന്നിവയിൽ നിന്ന് ഒഴിഞ്ഞ് മാറി 

ചാറ്റ് ജിപിടിയും ഗൂഗിളിന്‍റെ ജെമിനിയുമെല്ലാം അരങ്ങ് വാഴുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയിലേക്ക് ഒരു ചൈനീസ് കമ്പനി കടന്നിരിക്കുകയാണ് വെറും ഒരു വര്‍ഷത്തിനിടെ വമ്പന്‍മാരെയെല്ലാം തറപറ്റിച്ച് ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതായിരിക്കുകയാണ് ഡീപ് സീക്ക്. ചൈനയിലെ ഹാങ്ഷൗ ആസ്ഥാനമായുള്ള ഡീപ്സീക്ക് 2023 മുതല്‍ വിവിധ എഐ മോഡലുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിന്‍റെ സൗജന്യ ഡീപ്സീക്ക് ആര്‍ വണ്‍ ചാറ്റ്ബോട്ട് ആപ്പ് ലോകമെമ്പാടും തംരംഗമായതോടെ ഡൗണ്‍ലോഡ് ചാര്‍ട്ടുകളില്‍ ഒന്നാമതെത്തുകയായിരുന്നു.

Advertisements

ഏറെ ശ്രദ്ധ നേടിയ ഡീപ്സീക്കിന് ചില വിഷയങ്ങളിൽ നിന്ന് തന്ത്രപൂര്‍വം മാറി നിൽക്കുന്നതായാണ് എഐ ചാറ്റിങ് അനുഭവം വ്യക്തമാക്കുന്നത്. ചില തന്ത്രപ്രധാനവും വിവാദവുമായ രാഷ്ട്രീയ വിഷയങ്ങളും വിവാദങ്ങളും സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് മനപ്പൂര്‍വം ഒഴിഞ്ഞു നിൽക്കാൻ ഡീപ് സീക്ക് ശ്രദ്ധിക്കുന്നുണ്ടെന്ന് വ്യക്തമാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ-ചൈന ബന്ധം, ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നം, ലഡാക്ക് വിഷയം, മന്ത്രി കിരൺ റിജിജുവിന്റെ ജന്മസ്ഥലം എന്നിവയക്കൊപ്പം തര്‍ക്ക വിഷയങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന തരത്തിലാണ് ഡീപ് സീക്ക് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് വ്യക്തം.

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെ കുറിച്ച്?, അരുണാചൽ പ്രദേശ്, ലഡാക്ക് എവിടെയാണ്? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം മറുപടി, ‘ക്ഷമിക്കണം അത് എന്റെ പരിധിക്കപ്പുറമുള്ള കാര്യമാണ്, നമുക്ക് മറ്റെന്തിനെയങ്കിലും കുറിച്ച് സംസാരിക്കാം’ എന്നായിരുന്നു. ഷി ജിങ് പിങ്ങിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കും സമാനമായിരുന്നു മറുപടി. മന്ത്രി കിരൺ റിജിജുവിനെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായിരുന്നു രസകരം. 

കിരൺ റിജിജു ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) പ്രമുഖ അംഗവുമാണ് എന്ന് തുടങ്ങിയ വിശദീകരണം ജന്മ സ്ഥലത്തെ കുറിച്ച് പരാമര്‍ശിക്കുന്ന അരുണാചൽ പ്രദേശ് എന്ന് എത്തുന്നതോടെ ആ മറുപടി അവസാനിക്കുകയും പിന്നാലെ പിൻവലിക്കുകയും ചെയ്തു.

ടിയാൻമെൻ സ്ക്വയറിനെ കുറിച്ചുള്ളതായിരുന്നു അടുത്ത ചോദ്യം. ക്ഷമിക്കണം എനിക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയില്ല,  സഹായകരവും നിരുപദ്രവകരവുമായ പ്രതികരണങ്ങൾ നൽകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു എഐ അസിസ്റ്റന്റാണ് ഞാനെന്നും മറുപടി.

രാജ്യ തലസ്ഥാനത്തുള്ള സുപ്രധാനമായ ഒരു കാര്യം എങ്ങനെയാണ് ഉപദ്രവകരമായ കാര്യമാകുന്നതെന്ന മറു ചോദ്യത്തിന് ടിയാൻമെൻ സ്ക്വയറിനെ കുറിച്ചുള്ള ചരിത്രപരമായ കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ഒടുവിൽ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ, സര്‍വര്‍ ബിസിയാണെന്നും, പിന്നീട് ശ്രമിക്കുക എന്നുമായിരുന്നു മറുപടി. ചൈനീസ് സൈന്യം വിദ്യർത്ഥികളടക്കമുള്ള ആയിരക്കണക്കിന് പ്രതിഷേധക്കാരെ വെടിവച്ച് കൊന്ന കൊടും ക്രൂരമായ കൂട്ടക്കൊലയായിരുന്നു ടിയാൻ മെൻ സ്ക്വയറിൽ നടന്നത്.

Hot Topics

Related Articles