നിരത്തുകൾ അടക്കിവാണവർ സത്യഗ്രഹഭൂമിയിലേക്ക് ഒരുമിച്ചെത്തി! ആംബ്രോക്സ് എത്തിയത് വീത്സ് ഫോർ വെറ്ററൻസ് ഒത്തു ചേരലിന്

വൈക്കം: ഒരുകാലത്ത് നിരത്തുകൾ അടക്കിവാണവർ സത്യഗ്രഹഭൂമിയിലേക്ക് ഒരുമിച്ചെത്തിയത് വലിയൊരു സന്ദേശവുമായാണ്. ജില്ലയിൽ അംബാസിഡർ കാറിനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരുടെ കൂട്ടായ്മ‌യായ ആംബ്രോക്സി ൻ്റെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ദിനത്തിൽ വൈക്കത്ത് വീത്സ് ഫോർ വെറ്ററൻസ് എന്ന പേരിൽ ഒത്തുചേരലിന് വേദിയൊരുക്കിയത്.മുൻ തലമുറകളുമായി കുതിച്ചുപാഞ്ഞ അംബാസിഡർ പലർക്കുമൊരു വികാരമാണ്.

Advertisements

നമ്മെ വളർത്തി വലുതാക്കിയ മാതാപിതാക്കൾ അവരുടെ വാർദ്ധക്യത്തിൽ സ്നേഹത്തോടെ സംരക്ഷിക്കപ്പെടണമെന്ന സന്ദേശമാണ് ഇവർ ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നത്.2017 ലാണ് കൂട്ടായ്‌മയുടെ തുടക്കം. പുതുപ്പള്ളി പള്ളിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന അംബാസിഡറിന്റെ ചിത്രമെടുത്ത് ആരോ ഫേസ്ബുക്കിലിട്ടു. ആദ്യം ലൈക്ക് ചെയ്ത്‌ നാലുപേർ പരസ്‌പരം ഫോൺ നമ്പറുകൾ കൈമാറി. അവിടെ നിന്നാണ് ആംബ്രോക്സിൻ്റെ തുടക്കം. 160 അംബാസഡർ ഉടമകളുണ്ട് ഈ കൂട്ടായ്മയിൽ. സാമൂഹ്യസേവന പ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാണ്മൂർക്കാട്ടിപ്പടിയിൽ നിന്നാരംഭിച്ച റാലിയിൽ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൻ്റെ ആദ്യഅംബാസിഡർ മോഡലായ ലാൻഡ്മാസ്റ്ററും മാർക്ക് 3 യും മാർക്ക് 4 ഉംഉൾപ്പെടെ അൻപതോളം കാറുകൾഅണിനിരന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊൻകുന്നം സ്വദേശിമോഹനൻ നായർ 1977 ൽ വാങ്ങിയഅംബാസിഡറുമായാണ് മകനുംപരിപാടിയുടെമുഖ്യ സംഘാടകരിലൊരാളുമായമഞ്ജിത്ത് മോഹനെത്തിയത്.അറുപത് വർഷമായി അംബാസിഡർ കാറുപയോഗിക്കുന്ന പിറവം സ്വദേശി മത്തായിച്ചേട്ടനും റാലിക്കെത്തി. കായലോര ബീച്ചിൽ നഗരസഭചെയർപേഴ്‌സൺ പ്രീത രാജേഷ്, വൈസ് ചെയർമാൻ പി.ടി.സുഭാഷ്, കൗൺസിലർമാരായ ബിന്ദു ഷാജി, അശോകൻ വെള്ളവേലി,ഷിഹാബ് കെ സൈനു എന്നിവർ റാലിയെ സ്വീകരിച്ചു. അംബ്രൂസിനുള്ളനഗരസഭയുടെ ഉപഹാരം മുതിർന്ന അംഗം കെ.ടി.മത്തായിക്ക് കൈമാറി. റാലിയിൽ പങ്കെടുത്ത എല്ലാ കാറുടമകൾക്കും ചൈതന്യ ഹോംലി പ്രോഡക്റ്റ്സ് വൈക്കം മെഡലുകൾ നൽകി ആദരിച്ചു.

Hot Topics

Related Articles