ദേശീയ റോഡ് സുരക്ഷ മാസാചരണം : മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെൻ്റ് ചങ്ങനാശ്ശേരി എസ് ബി കോളേജിൽ റോഡ് സുരക്ഷ ക്ലാസും റോഡ് സുരക്ഷാ റാലിയും നടത്തി

കോട്ടയം : ദേശീയ റോഡ് സുരക്ഷ മാസാചരണത്തോടെ അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി എസ് ബി കോളേജിൽ റോഡ് സുരക്ഷ ക്ലാസും തുടർന്ന് മോട്ടോർ വാഹന വകുപ്പും, പോലീസും, എസ് ബി കോളേജിലെ വിദ്യാർത്ഥികളും ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ വാഹന ഡീലർമാരും ഡ്രൈവിംഗ് സ്കൂളുകളും റോഡ് സുരക്ഷാ റാലി ചങ്ങനാശ്ശേരി ടൗണിൽ കൂടെ നടത്തുകയുണ്ടായി. റാലിക്ക് ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ അണിനിരത്തി റോഡ് സുരക്ഷ ചെക്കിങ് നടത്തുകയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ ഹെൽമറ്റ് ഇല്ലാതെയും ഹെൽമെറ്റിന്റെ ചിന് സ്ട്രാപ്പ് ഇല്ലാതെയും വന്ന ടൂവീലർ യാത്രക്കാർക്ക് റോഡ് സുരക്ഷ ബോധവൽക്കരണവും സുരക്ഷിതമായ ഹെൽമെറ്റ് സമ്മാനമായി നൽകുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു വന്ന വാഹനങ്ങൾക്ക് ഗിഫ്റ്റുകൾ നൽകുകയും ഉണ്ടായി. നിർത്തി പരിശോധിച്ച ടൂവീലർ വാഹനങ്ങൾ വിവിധ ഡീലർമാരുടെ ടെക്നീഷ്യന്മാർ വാഹനം പരിശോധിക്കുകയും ഫ്രീ ചെക്കപ്പ് നൽകുകയും ചെ യ്തു:

Advertisements

തകരാർ പരിഹരിക്കാൻ വേണ്ട വൗച്ചറുകളും വിതരണം ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവന്ന വാഹനങ്ങൾക്ക് വിവിധ ഡീലർമാർ സമ്മാനങ്ങൾ നൽകുകയുണ്ടായി. കോട്ടയം എൻഫോഴ്സ്മെന്റ് ആർടിഒ സി ശ്യാമിൻ്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി ജോയിൻറ് ആർ ടി ഓ ഡി ജയരാജ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ ജോസ് ആൻറണി,ആശാ കുമാർ ബി, വേൽ ഗൗതം എം ആർ,ശ്രീശൻ പി എസ്,മനോജ് കുമാർ , രഞ്ജിത്ത് എസ്, ഷാനവാസ് പി അഹമ്മദ് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ പി കെ സെബാസ്റ്റ്യൻ, രജീഷ് എച്ച്, നിഖിൽ കെ ബാലൻ, സജിത്ത് എസ്, ഗണേഷ് എസ് , ടിനേഷ് മോൻ സി വി, ദീപു ആർ നായർ,കുര്യൻ ജോൺ,ഷൈൻ ജി എസ് ഡ്രൈവർ മനോജ് എന്നിവരോടൊപ്പം വിവിധ ഡീലർമാരായ യമഹ ഭാരത് മോട്ടേഴ്സ്, പുരക്കൽ ഹോണ്ട, ഇവിഎം നിസ്സാൻ, സെൻമേരിസ് റോയൽ എൻഫീൽഡ്, കോട്ടയം ടിവിഎസ്, ഒറിസോൺ മഹീന്ദ്ര, റോയൽ ബജാജ് മാരുതി സുസുക്കി ഇൻഡസ്, ഹീറോ ഫിലിപ്പ് മോട്ടോർസ്, സുസുക്കി ഫിലിപ്പ് മോട്ടേഴ്സ് മീഡിയ സെല്ലിനായി എ ജെ വിഷ്വൽ മീഡിയ എന്നിവർ പങ്കുചേർന്നു.എസ് ബി കോളേജിന്റെ ഭാഗത്തുനിന്നും പ്രിൻസിപ്പൽ ഫാദർ റെജി പി കുര്യൻ വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിബി ജോസഫ്,പ്രോഗ്രാം കോഡിനേറ്റർ അജു സേവിയർ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles