മക്കളുടെ മുന്നിൽ ബലത്സംഗം ചെയ്ത് ആസിഡ് ഒഴിച്ചു; യുവതി ഗുരുതരാവസ്ഥയിൽ; അസമിൽ അയൽവാസിയായ യുവാവ് ഒളിവിൽ

ദിസ്പൂർ: അസമിലെ കച്ചാറിൽ 30 വയസുകാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്ത് രണ്ട് കുട്ടികളുടെ മുന്നിൽ വച്ച് ശരീരത്തിൽ ആസിഡ് ഒഴിച്ചെന്ന് പൊലീസ്. ജനുവരി 22 ന് ആണ് ഈ അതിദാരുണമായ സംഭവം ഉണ്ടായത്. ബലാത്സം​ഗത്തിന് ഇരയായ സ്ത്രീയുടെ  അയൽവാസിയായ 28വയസുകാരനായ യുവാവാണ് കൃത്യത്തിനു പിന്നിൽ‍. ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി ബലാത്സം​ഗം ചെയ്തത്. 

Advertisements

ഇരുവരും തമ്മിൽ സംഭവത്തിനു മുൻപ് വാക്കു തർക്കമുണ്ടായെന്നും മണിക്കൂറുകൾക്ക് ശേഷം, യുവതിയുടെ ഭർത്താവ് ഇല്ലാത്ത സമയം നോക്കി പ്രതി യുവതിയുടെ വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ യുവതിയുടെ ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും ഭാര്യയുടെ വായും കൈയും കാലും കെട്ടി നിലത്ത് കിടക്കുന്നതാണ് കണ്ടത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് കൂടാതെ ശരീരത്തിൽ ആസിഡ് ഒഴിച്ചിരുന്നുവെന്നും അധികൃതർ പറഞ്ഞു. ശേഷം യുവതിയെ ഉടൻ‌ തന്നെ സിൽചർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും ​അപകട നില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണ്. പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. 

Hot Topics

Related Articles