ചങ്ങനാശ്ശേരി എൻ സി പി യിൽ കൂട്ട രാജി : സംസ്ഥാന സമിതി അംഗം അടക്കം രാജി വച്ചു

കോട്ടയം : എൻ സി പി ജില്ലാ പ്രസിഡന്റ്‌ ബെന്നി മൈലാടൂരിന്റെ സംഘടന വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ചു ചങ്ങനാശ്ശേരി എൻ സി പി യിൽ കൂട്ട രാജി. സംസ്ഥാന സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ എൻ സി ജോർജ്കുട്ടി, ജില്ലാ കമ്മിറ്റി അംഗം ശ്രീദർ ദാമോദർ, കുറിച്ചി മണ്ഡലം പ്രസിഡന്റ്‌ ജോസ് കുട്ടി ചെറുപുഷ്പം, മാടപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ സെയ്ദ് മുഹമ്മദ്‌, വാഴപ്പള്ളി മണ്ഡലം പ്രസിഡന്റ്‌ ഉത്തമകുറുപ്, ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ്‌ ദേവസിയ ചെറിയാൻ പെരുമ്പയിൽ, ത്രികൊടിത്താനം മണ്ഡലം പ്രസിഡന്റ്‌ ബിനു പവിത്രൻ, പായിപാട് മണ്ഡലം പ്രസിഡന്റ്‌ സിബി അടവിച്ചിറ, യുവജന വിഭാഗം നിയോജകമണ്ഡലം പ്രസിഡന്റ്‌ ലിജോ ജോർജ്, കർഷക കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ പൊന്നപ്പൻ തുരുത്തി,ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ബാബു കവലക്കൻ ബ്ലോക്ക്‌ സെക്രട്ടറി മാരായ വിനോദ് കുറിച്ചി, റിൻസൺ അലക്സ്‌, സിജോ പോളക്കൻ,ബിജു പാറയിൽ, എൻ എൽ സി നിയോജക മണ്ഡലം പ്രസിഡന്റ്‌ ടിബിൻ ഫിലിപ്പ്,ബാലു ചീരംചിറ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ എൻ സി പി യിൽ നിന്നും രാജി വെച്ചത്.

Advertisements

പി എസ് സി നിയമനത്തിൽ പി സി ചാക്കോ ക്കെതിരെയുള്ള 50 ലക്ഷം രൂപയുടെ കോഴ ആരോപണം പാർട്ടിക്ക് അപമതിപ്പുണ്ടായി. വനം മന്ത്രിയുടെ ഓഫീസ് വഴി അഴിമതി നടത്തുവാനുള്ള ചാക്കോ യുടെ ശ്രമത്തിന് തടസം നിന്നതിനല്ലേ മന്ത്രിമാറ്റം ഉന്നയിച്ചു എന്ന് ചോദ്യം ഉന്നയിച്ച എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റും കെ ഇ എൽ ചെയർമാനുമായ രാജൻ മാസ്റ്റർ നെ പുറത്താക്കി.ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡന്റും മുഴുവൻ മണ്ഡലം പ്രസിഡന്റ്റുമാരും രാജി വെച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ നിബു എബ്രഹാം കോട്ടയം ബ്ലോക്ക്‌ പ്രസിഡന്റും രാജി വെച്ചു. പുതുപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ ജൈമോനും രാജി വെച്ചു.

Hot Topics

Related Articles