2.75 കോടി രൂപയുടെ സ്കോളർഷിപ് നേടി സിഎംസ് കോളേജിലെ ഗവേഷണ വിദ്യാർത്ഥികൾ : സ്കോളർഷിപ് നേടിയത് ഷാജില സലിമും, ഷെറിൻ സൂസനും

കോട്ടയം സിഎംസ് കോളേജിലെ രസതന്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥികളായ ഷാജില സലിം, ഷെറിൻ സൂസൻ ചെറിയാൻ എന്നി വിദ്യാർത്ഥികളാണ് അമേരിക്കയിലെ ടെന്നീസി സർവകലാശാലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഡോക്ടറൽ ഗവേഷണത്തിനാണ് സ്കോളർഷിപ് നേടിയത്. സി എം സ് കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. വിബിൻ ഐപ്പ് തോമസിന്റെ കീഴിൽ കഴിഞ്ഞ ഒരു വർഷമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ഗവേഷണം നടത്തി വരികയായിരുന്നു ഇവർ. ഫ്രാൻ‌സിൽ നടന്ന ഫ്രഞ്ച് കെമിക്കൽ സൊസൈറ്റി കോൺഫെറെൻസിലും ഇവർ തങ്ങളുടെ ഗവേഷണം അവതരിപ്പിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles