പൂഴിക്കോൽ പള്ളിയുടെ മുൻവശത്തുള്ള വി: അന്തോനീസ് പുണ്യവാന്റെ ഗ്രോട്ടോ അഞ്ജാതർ എറിഞ്ഞു തകർത്തു

പൂഴിക്കോൽ പള്ളിയുടെ മുൻവശത്തുള്ള വി: അന്തോനീസ് പുണ്യവാന്റെ ഗ്രോട്ടോ അഞ്ജാതർ എറിഞ്ഞു തകർത്തു. രാവിലെ വിശുദ്ധ കുർബാനക്കെത്തിയ വിശ്വാസികൾ ഗ്രോട്ടോയിലെ ചില്ലുകൾ തകർന്ന നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വികാരിയച്ഛന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് കൈക്കാരന്മാരും, വിവിധ ഭക്ത സംഘടന നേതാക്കന്മാരും ഇക്കഴിഞ്ഞ തിരുനാൾ പ്രസുദേന്തി അടക്കമുള്ള ഇടവക വിശ്വാസികളും നാട്ടുകാരും പ്രതിഷേധം രേഖപ്പെടുത്തി.

Advertisements

കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫ് സ്ഥലത്തെത്തുകയും പോലീസ് അധികാരികൾക്കു നിർദ്ദേശം നൽകിയതിന്റെയും അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Hot Topics

Related Articles