കനത്ത മൂടൽ മഞ്ഞ്; പഞ്ചാബിൽ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് ഒമ്പത് പേർ മരിച്ചു

ഫിറോസ്പൂര്‍: പഞ്ചാബിലെ ഫിറോസ്പൂരില്‍ നടന്ന വഹനാപകടത്തില്‍ ഒമ്പതുപേര്‍ക്ക് ദാരുണാന്ത്യം. നിരവധിപേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫിറോസ്പൂരില്‍ ഗോലുകാമോർ വില്ലേജില്‍ വെച്ചാണ് അപകടം സംഭവിച്ചത്.

Advertisements

പിക്കപ്പ് വാനും എതിർദിശയില്‍ വന്ന ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ജലാലാബാദിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനില്‍ ഇരുപതിലധികം ആളുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മിക്കവരും ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരാണ്. കനത്ത മൂടല്‍മഞ്ഞ് കാരണം പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് ഇത്രയും വലിയ ഒരു ദുരന്തത്തില്‍ കലാശിച്ചത് എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപകടം നടന്നതറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതായി ഡെപ്യൂട്ടി സൂപ്രണ്ടന്‍റ് ഓഫ് പൊലീസ് സത്നം സിങ് പറഞ്ഞു. പരിക്കേറ്റവരെ ഗുരുഹര്‍സഹായിയിലേയും ജലാലാബാദിലേയും ആശുപത്രികളിലേക്കാണ് കൊണ്ടുപോയത്.

Hot Topics

Related Articles