ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് കരുത്ത് പകരുന്ന പ്രഖ്യാപനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റ്. നിർമിത ബുദ്ധിക്ക് പ്രാധാന്യം നല്‍കി കൊണ്ട് 500 കോടി രൂപ ചെലവില്‍ മൂന്ന് സെൻ്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും. കൂടാതെ, നിലവിലുള്ള ഐഐടികള്‍ വിപുലീകരിക്കുന്നതിനൊപ്പം സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യു. ഐഐടി പറ്റ്ന വികസിപ്പിക്കുമെന്ന് പ്രഖ്യാപനവും ധനമന്ത്രി നടത്തി.
മെഡിക്കല്‍ വിദ്യാഭ്യാസത്തിലും സമഗ്രമാറ്റങ്ങളുടെ വർഷമാണ് വരാൻ പോകുന്നത്. മെഡിക്കല്‍ കോളേജുകളില്‍ പതിനായിരം സീറ്റുകളാണ് വർദ്ധിക്കുക. 10 മേഖലകളായി തിരിച്ച് ബജറ്റാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിന് മുന്നോടിയായി വ്യക്തമാക്കിയിരുന്നു. 2024-ല്‍ വിദ്യാഭ്യാസം, തൊഴില്‍, നൈപുണ്യ വികസനം എന്നിവയ്‌ക്കായി കേന്ദ്രം 1.48 ലക്ഷം കോടി രൂപ അനുവദിച്ചിരുന്നു. മാത്രമല്ല വിദ്യാർത്ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പാ സഹായവും ലഭ്യമാക്കുന്ന പദ്ധതിയും പിഎം ഇന്റേണ്‍ഷിപ്പും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനമായിരുന്നു.