പാമ്പാടി : കോട്ടയം പാമ്പാടി കുരോപ്പടയിൽ വീട് കുത്തിത്തുറന്ന് ഒൻപത് പവനും 8000 രൂപയും കവർന്നു. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പിൽ പുത്തൻപുരയിൽ വീട്ടിൽ ജോണിൻ്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. കുടുംബം കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് റാസയിൽ പങ്കെടുക്കുമ്പോഴായിരുന്നു മോഷണം നടന്നത്. രാത്രി12:30ന് റാസയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയാണ് പ്രതി മോഷണം നടത്തിയത്. ഒൻപതു പവനും 8000/- രൂപയോളം മോഷണം പോയിട്ടുണ്ട്. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Advertisements