ആയുർവേദത്തിൻ്റെ പ്രസക്തി അനുദിനം വർധിച്ചു വരികയാണ് : മന്ത്രി വി.എൻ. വാസവൻ

വൈക്കം: ആയുർവേദത്തിൻ്റെ പ്രസക്തി അനുദിനം വർധിച്ചു വരികയാണെന്ന് മന്ത്രി വി.എൻ. വാസവൻ. ഉദയനാപുരം പഞ്ചായത്തും വല്ലകം ശ്രീകൃഷ്ണ ആയുർവേദ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറും വാർഷികാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദേശിയർക്കിടയിലും ആയുർവേദത്തിന് വലിയ സ്വീകാര്യതയാണുള്ളതെന്നും ആയുർവേദ ചികിൽസയുടെ മാഹാത്മ്യം പുതുതലമുറയും ഉൾക്കൊള്ളണമെന്നും മന്ത്രി കുട്ടിച്ചേർത്തു. സി.കെ. ആശ എം എൽ എ അധ്യക്ഷത വഹിച്ചു. തനത് നെല്ലിനങ്ങളുടെ സംരക്ഷകൻ പത്മശ്രീ ചെറുവയൽ രാമൻ മുഖ്യപ്രഭാഷണം നടത്തി. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ശ്രീകൃഷ്ണ ആയുർവേദ ചീഫ് ഫിസിഷ്യൻ ഡോ. വിജിത്ത് ശശിധർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുലോചന പ്രഭാകരൻ, പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ.ആനന്ദവല്ലി , ,പഞ്ചായത്ത് അംഗം രേവതി മനീഷ്, പി.എം. പ്രെറ്റി , ജൈവകർഷകൻവേണുഗോപാൽ, ഡി.മനോജ്, ഡോ. വിദ്യ വിജിത്, ഡോ. ആരോമൽ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles