മള്ളിയൂർ (കോട്ടയം) : കെ കരുണാകരൻ പാദ നമസ്‌കാരം ചെയ്യുന്നതായി താൻ ദർശിച്ച ഏക വ്യക്തിയശ:ശരീരനായ ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരി ആയിരുന്നുവെന്ന് എ ഐ സി സി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.
ഗുരുവായൂരപ്പന്റെ നിത്യഭക്തനായിരുന്നു കെ കരുണാകരൻ. ഭാഗവതഹംസം ഗുരുവായൂരപ്പന്റെ നിത്യ ഉപാസകനും. മള്ളിയൂരിലെ മനയിൽ കെ കരുണാകരൻ തിരുമേനിയെ കാണാൻ എത്തിയപ്പോഴാണ് ഇടയ്ക്ക് ഞങ്ങൾ തമ്മിൽ ഉടലെടുത്ത അകൽച്ച ഇല്ലാതായത്. ഒരേ ഇ
ലയിൽ താനും ലീഡറും ഭക്ഷണം കഴിക്കുന്നത് കേരളമാകെ ചർച്ചാവിഷയമായിരുന്നു. പത്രങ്ങളിൽ ചിത്രവും വന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗവത ഹംസവു മായുള്ള കൂടിക്കാഴ്ച ഈ ജീവിതത്തിലെ അവിസ്മരണീയ അനുഭവമാണ്. തൻറെ വ്യക്തിജീവിതത്തിലെ ഉയർച്ചകൾക്കെല്ലാം താൻ മള്ളിയൂർ ഗണപതിയോട് കടപ്പെട്ടിരിക്കുന്നു.ഈ ക്ഷേത്ര സന്നിധിയിൽ എത്തുന്ന എല്ലാവർക്കും ക്ഷേമവും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നു.അതാണ് തൻറെ അനുഭവം.
വളരെ പരിമിതമായ സാഹചര്യം മള്ളിയൂരിലുള്ളപ്പോഴാണ് താൻ ആദ്യം സന്ദർശിക്കുന്നത്.പിന്നീട് കോട്ടയം എംപി ആയിരിക്കുമ്പോൾ പലപ്പോഴും വന്നിട്ടുണ്ട്.മള്ളിയൂരിൽ നിന്ന് ക്ഷണിച്ചാൽ തനിക്ക് വരാതിരിക്കാൻ ആവില്ല.അതാണ് ആത്മബന്ധം. – രമേശ് പറഞ്ഞു.
ഭാഗവഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 104 -ാം ജയന്തി ആഘോഷവും അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി യോഗത്തിൽ അധ്യക്ഷനായി.
മോൻസ് ജോസഫ് എംഎൽഎ, ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ , ഭാഗവതാചാര്യൻ അച്യുതഭാരതി സ്വാമിയാർ. ബദരീനാഥ് മുൻ മുഖ്യ പുരോഹിതൻ ഈശ്വരപ്രസാദ് നമ്പൂതിരി. ഐഎസ്ആർഒ ഡയറക്ടർ ഉണ്ണികൃഷ്ണൻ നായർ, തുടങ്ങിയവർ ആശംസകൾ നേർന്നു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി സ്വാഗതമാശംസിച്ചു.
മള്ളിയൂർ ശങ്കരസ്മൃതി പുരസ്‌കാരം നേടിയ ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥിന് ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു. കലാരംഗത്തെ സംഭാവനയ്ക്കുള്ള ഗണേശ പുരസ്‌കാരം പ്രസിദ്ധ ഹരികഥാ വിദുഷി വിശാഖ ഹരിക്കും സമ്മാനിച്ചു. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഇരു പുരസ്‌കാരവും.