കോട്ടയം ഏറ്റുമാനൂരിൽ ഒൻപതേക്കർ പുരയിടത്തിന് തീപിടിച്ചു

കോട്ടയം: കാടുമൂടിക്കിടന്ന റബ്ബർ തോട്ടത്തിനും പൈനാപ്പിൾ തോട്ടത്തിനും തീപിടിച്ചു. ഏറ്റുമാനൂർ വെച്ചൂരേട് സിബു ജോസഫിന്റെ ഉടമസ്ഥയിലുള്ള ഒൻപതേക്കർ പുരയിടത്തിനാണ് തീപിടിച്ചത്. ഇന്നലെ ഉച്ചക്കഴിഞ്ഞ് 2.15 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് കോട്ടയം, കടുത്തുരുത്തി, പാലാ എന്നി അഗ്നിശമന സേനാനിലയത്തിൽ നിന്നുമുള്ള മൂന്ന് യൂണിറ്റ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജനവാസ മേഖലയായ പ്രദേശത്തെ തീനിയന്ത്രണവിധേയമാക്കിയതിനാൽ വലിയ അപകടം ഒഴിവായെന്ന് അഗ്നിശമനസേനാംഗങ്ങൾ പറഞ്ഞു. കോട്ടയം അഗ്നിശമനസേനയിലെ ഗ്രേഡ് എ.എസ്.റ്റി.ഒ ശിവകുമാർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles