കൊച്ചി: മെട്രോ അങ്കമാലിയിലേക്ക് നീട്ടാനുളള നടപടികള്‍ക്ക് തുടക്കമിട്ട് കെഎംആര്‍എല്‍. അങ്കമാലിയിലേക്ക് പുതിയ മെട്രോ പാതയ്ക്കായി പദ്ധതി രേഖ തയ്യാറാക്കാന്‍ കണ്‍സള്‍ട്ടന്‍സികളെ ക്ഷണിച്ച് ടെന്‍ഡര്‍ വിളിച്ചു. കാക്കനാട്ടേക്കുളള രണ്ടാം ഘട്ടത്തിന്‍റെ നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് മൂന്നാം ഘട്ടത്തിനുളള ടെന്‍ഡര്‍ നടപടികളിലേക്ക് കെഎംആര്‍എല്‍ കടക്കുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ യാത്രക്കാര്‍ക്കും കൂടി പ്രയോജനം ചെയ്യും വിധമുളള മെട്രോ വികസനമെന്ന ലക്ഷ്യത്തിലേക്കുളള ആദ്യ ചുവടു വച്ചിരിക്കുകയാണ് കെഎംആര്‍എല്‍. നിലവില്‍ ആലുവ വരെയാണ് കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം. 18 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള പാത എന്നതാണ് അങ്കമാലിയിലേക്ക് മെട്രോ വികസിപ്പിക്കുമ്പോഴുളള കെഎംആര്‍എലിന്‍റെ പ്രാഥമിക പദ്ധതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെടുമ്പാശേരി വിമാനത്താവളത്തിലേക്കുളള മെട്രോ ഭൂഗര്‍ഭ പാത എന്ന നിലയില്‍ വിഭാവനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 10 മുതല്‍ 17 വരെയാണ് ഡിപിആറിനുളള ടെന്‍ഡര്‍ സമര്‍പ്പിക്കാനുളള സമയ പരിധി. പത്തൊമ്പതിന് ടെന്‍ഡര്‍ തുറക്കും. ആറു മാസത്തിനകം ഡിപിആര്‍ സമര്‍പ്പിക്കണം. അതേസമയം കാക്കനാട്ടേക്കുളള രണ്ടാം ഘട്ട മെട്രോ വികസനത്തില്‍ ഇപ്പോഴും മെല്ലപ്പോക്ക് തുടരുകയാണ്.