ലൊക്കേഷൻ സ്കെച്ചിന് കൈക്കൂലി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

ആലപ്പുഴ : പാതിരപ്പള്ളിവില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായഅനീസിനെ1,000/- രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് പിടികൂടി.പാതിരപ്പള്ളി, കാട്ടൂർ സ്വദേശിയായ പരാതിക്കാരന്റെ പാതിരപ്പള്ളി വില്ലേജ് പരിധിയിൽപ്പെട്ട 3 സെന്റ് വസ്തുവിന്റെ ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് 27-ാം തിയതി പാതിരാപ്പള്ളി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

Advertisements

തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസ് സ്ഥലത്തെത്തി, വസ്തു അളന്നശേഷം ലൊക്കേഷൻ സ്കെച്ച് ലഭിക്കുന്നതിന് 200/-രൂപ ഫീസും 1,000/- രൂപ കൈക്കൂലിയും നൽകണമെന്ന് പറഞ്ഞു. പരാതിക്കാരൻ കഴിഞ്ഞ വ്യാഴാഴ്ച അനീസിനെ ഫോണിൽ വിളിച്ചപ്പോൾ ലൊക്കേഷൻ സ്കെച്ച് തയ്യാറായിട്ടുണ്ടെന്നും 200/- രൂപ ഫീസും 1,000/- രൂപ കൈക്കൂലിയും നൽകിയാൽ ലൊക്കേഷൻ സ്കെച്ച് നൽകാമെന്ന് പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം ആലപ്പുഴ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചുവരവെ ഉച്ചക്ക് 01:30 മണിയോടുകൂടി പാതിരപ്പള്ളി സെന്റ് ആന്റണിസ് ചർച്ചിന് മുന്നിൽ വച്ച് പരാതിക്കാനിൽ നിന്നും1,000/- രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റായ അനീസിനെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.