ആരോഗ്യ മേഖല കുത്തഴിഞ്ഞത് എസ് ശരത് : പ്രതിഷേധവുമായി കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി

വൈക്കം. കേരളത്തിലെ ആരോഗ്യ മേഖല ആകെ കുത്തഴിഞ്ഞതാണെന്നുള്ള ഉദാഹരണമാണ് വൈക്കം താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മൊബൈൽ ടോർച് വെളിച്ചത്തിൽ 11 വയസ്ക്കാരന്റെ തലയിൽ ഉണ്ടായ മുറിവിന് സ്റ്റിച്ച് ഇട്ട സംഭവത്തെക്കുറിച്ച് പറയാനുള്ളത്. സാധാരണക്കാരന്റെ ജീവന് ഒരു വിലയും നൽകാത്ത കേരളത്തിലെ ആരോഗ്യമേഖലയെ നിഷ്ക്രിയമാക്കി മുന്നോട്ടുപോകുന്ന കേരളസർക്കാർ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് വൈക്കം താലൂക്ക് ആശുപത്രിയിലെ ഭരണാധികാരികളുടെ കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ചു നടത്തിയ താലൂക്ക് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കായിരുന്നു. ആരോഗ്യ മേഖലയിൽ കേരളം നമ്പർ വൺ എന്ന് പറഞ്ഞു മേനി നടിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാടുകൾ സാധാരണക്കാരന്റെ ജീവന് പുല്ലുവില കൽപ്പിക്കുന്നതാണ് എന്നും ഈ സർക്കാരിന്റെ കൊള്ളരുതായ്മയിൽ ജനകീയ പ്രക്ഷോഭവും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിപ്രസിഡന്റ് സോണി സണ്ണിയുടെ നേതൃത്വത്തിൽ നടന്ന സമരം കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എസ് ശരത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി ഡി ഉണ്ണി ആമുഖപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബി അനിൽകുമാർ, അഡ്വക്കേറ്റ് എ സനീഷ് കുമാർ, ഇടവട്ടം ജയകുമാർ,ജോർജ് വർഗീസ്,വര്ഗീസ് പുത്തെൻച്ചിറ, കെ ബിനുമോൻ,എം ടി അനിൽകുമാർ, വി അനൂപ്, വിജയമ്മ ബാബു, അനു കുര്യാക്കോസ്, കെ വി സുപ്രൻ, പി എൻ കിഷോർ, ബാബു കണ്ണുവള്ളി, കെ എം രാജപ്പൻ, മോഹനൻ നായർ, ശ്രീദേവി അനിരുദ്ധൻ, ഗിരിജ ജോജി, കെ ബാബുരാജ്,സന്തോഷ്‌ ചക്കനാടൻ,പി ഡി പ്രസാദ്,എ ഷാനവാസ്‌,ശ്രീകാന്ത് വാസു, കെ കെ അനിൽകുമാർ, ഷാനവാസ്, കെ എൻ ദേവരാജൻ, വേണു തുണ്ടത്തിൽ,എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.