ന്യൂയോർക്ക്: യൂറോപ്യൻ ഉത്പന്നങ്ങൾക്കും യൂറോപ്യൻ യൂണിയനും അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി യൂറോപ്യൻ യൂണിയൻ രംഗത്ത്. ഭീഷണി ഇങ്ങോട്ട് വേണ്ടെന്ന് വ്യക്തമാക്കിയ യൂറോപ്യൻ യൂണിയൻ, ട്രംപ് നികുതി വർധിപ്പിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കി. യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളുമെല്ലാം ട്രംപിന്റെ ഭീഷണി തള്ളിക്കളഞ്ഞു. യുറോപ്യൻ യൂണിയനും തിരിച്ചടിക്കുമെന്ന നിലപാടാണ് നേതാക്കൾ വ്യക്തമാക്കിയത്.
അതിനിടെ മറ്റുള്ളവർക്ക് മേൽ ചുങ്കം ചുമത്തി അമേരിക്കയ്ക്ക് ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിയ്ക്കാൻ ആവില്ലെന്നാണ് ചൈന പ്രതികരിച്ചത്. ട്രംപിന്റെ നയം അംഗീകരിക്കാൻ ആവില്ലെന്ന് കാനഡയും മെക്സിക്കോയും നിലപാട് എടുത്തിട്ടുണ്ട്. അതേസമയം ട്രംപിന്റെ നികുതി യുദ്ധത്തിന്റെ ആഘാതത്തിലാണ് ലോക വിപണി. ഡോളറിനെതിരെ വിവിധ രാജ്യങ്ങളുടെ കറൻസികൾ റെക്കോർഡ് നഷ്ടത്തിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രൂപയുടെ മൂല്യത്തിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ആഗോള അനിശ്ചിതത്വം ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചു. സെന്‍സെക്സ് 700 പോയിന്റോളം ഇടിഞ്ഞു. രാജ്യത്തെ ഓഹരി നിക്ഷേപകര്‍ക്ക് ഇന്ന് മാത്രം 5 ലക്ഷം കോടിരൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. വിനിമയ വിപണിയില്‍ ഡോളറിന്റെ മൂല്യം വീണ്ടും ഉയര്‍ന്നതോടെ രൂപ വീണ്ടും എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് വീണു. ട്രംപിന്റെ രണ്ടാം വരവിലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളുടെ ആഘാതത്തിലാണ് വിപണി.
കൂടുതല്‍ രാജ്യങ്ങള്‍ക്കെതിരെ സമാന നീക്കം ട്രംപ് ഭരണകൂടം നടത്തിയേക്കുമെന്നും വിപണി വിലയിരുത്തുന്നു. വിവിധ കമ്പനികളുടെ മൂന്നാം പാദ പ്രവര്‍ത്തന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍ഡ്യന്‍ വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്കും ട്രംപിന്റെ പ്രഖ്യാപനം തിരിച്ചടിയായി. നിക്ഷേപകര്‍ക്ക് എകദേശം 5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രാവിലെത്തെ ഇടിവില്‍ ഉണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യവും ഏറ്റവും താഴ്ന്ന നിരക്കിലാണ്. വിനിമയ വിപണിയില്‍ ഡോളറിന്റെ മൂല്യം ഉയരുന്നതാണ് കാരണം. കൂടാതെ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ ഡോളറില്‍ പിന്‍വലിക്കുന്നതും രൂപയെ കൂടുതല്‍ ദുര്‍ബലമാക്കി.
വിപണികളിലെ ഇടിവിനിടെ ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ കൂടി. 74 ഡോളറിനടുത്തേക്ക് ആഗോള വിപണിയില്‍ എണ്ണവില എത്തി. മഹാമാരിക്ക് ശേഷം കരകയറി വരുന്ന ആഗോള സാമ്പത്തിക മേഖലയെ ട്രംപിന്റെ നയങ്ങൾ അനാവശ്യ സമ്മർദ്ദത്തിലേക്ക് തള്ളിയിടും എന്ന് വിദഗ്ധർ കരുതുന്നു. കയറ്റുമതിയിൽ കടുത്ത പ്രതിസന്ധി രൂപപ്പെടും. പണപ്പെരുപ്പത്തിനും കോർപ്പറേറ്റ് ലാഭത്തിലെ ഇടിവിനും കാരണമാകും എന്നും ആശങ്കയുണ്ട്.