വെച്ചൂർ: പട്ടികവിഭാഗങ്ങൾക്കുള്ള20പദ്ധതികളിലെ വിവിധതരം സഹായങ്ങൾക്ക് നീക്കി വച്ചിരുന്ന 1.370 കോടിരൂപയിൽ 500 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ കെപിഎംഎസ് മുച്ചൂർക്കാവ് ശാഖാ വാർഷിക സമ്മേളനം പ്രതിഷേധിച്ചു. മുച്ചൂർ ക്കാവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം കെ.കെ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് എ.സനിൽകുമാർ അധ്യക്ഷത വഹിച്ചു.യൂണിയൻ ട്രഷറർ ഇ.ആർ.സിന്ധുമോൻ ,ഷേർളിപ്രകാശൻ ,സന്തോഷ് കരുവേലിൽ, പൊന്നമ്മനാണപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.സനിൽകുമാർ (പ്രസിഡന്റ്). കെ.ആർ.രമേഷ് (വൈസ് പ്രസിഡന്റ്), ഷേർളി പ്രകാശൻ (സെക്രട്ടറി) ,സന്തോഷ് കരുവേലിൽ (ജോയിൻ്റ് സെക്രട്ടറി). പൊന്നമ്മ നാണപ്പൻ(ട്രഷറർ ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.