മോസ്കോ: യുക്രൈനില്‍ വിമാനത്താവളങ്ങള്‍ അടച്ചതോടെ തിരികെ മടങ്ങാനാകാതെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹം. യുക്രൈന് വിമാനത്താവളങ്ങള്‍ അടച്ചതോടെ വിമാനം ഇറക്കാനാകാതെ ഇന്ത്യയുടെ രണ്ടാം രക്ഷാദൗത്യം മുടങ്ങി. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി ഇന്ത്യക്കരുമായി തിരികെ എത്തിയിരുന്നു. ഏതാനും മണിക്കൂറുകള്‍ മുന്‍പാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി യുക്രെയ്നില്‍ നിന്നുള്ള പ്രത്യേക വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര എയര്‍പോര്‍ട്ടില്‍ എത്തി. ഒഡേസാ സര്‍വ്വകലാശാലയില്‍ 200 മലയാളി വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സഹായം ആവശ്യമാണെങ്കില്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 25,000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈനിലുണ്ടെന്നാണ് വിവരം. എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് നോര്‍ക്ക വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. യുഎന്‍ സുരക്ഷാസമിതിയില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് സുപ്രധാനമാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. വിമാനത്താവളങ്ങള്‍ അടച്ചതോടെ റോഡ് മാര്‍ഗം മറ്റ് രാജ്യത്തേക്ക് നീങ്ങുകയോ അഭയകേന്ദ്രങ്ങളില്‍ നിലയുറപ്പിക്കുകയോ ചെയ്യുന്നതാണ് സുരക്ഷിതമെന്ന് നയതന്ത്രജ്ഞര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, കീവ് ഉള്‍പ്പെടെയുള്ള സുപ്രധാന നഗരങ്ങളില്‍ വ്യോമാക്രമണം തുടര്‍ന്ന് റഷ്യ. റഷ്യയെ ഒറ്റപ്പെടുത്തണമെന്നും ലോകരാജ്യങ്ങള്‍ റഷ്യക്ക് മേല്‍ ഉപരോധം തീര്‍ക്കണമെന്നും യുക്രൈന് ആവശ്യപ്പെട്ടു. ലോകരാജ്യങ്ങളോട് ആയുധ- സൈനിക- സാമ്പത്തിക സഹായവും അഭ്യര്‍ത്ഥിച്ച് യുക്രൈന് രംഗത്ത് വന്നിട്ടുണ്ട്. യുക്രൈനില്‍ നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതിരോധമന്ത്രാലയത്തിന്റെയും ബാങ്കുകളുടെയും വെബ്സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായി.