കോട്ടയം വൈക്കം തലയോലപ്പറമ്പിൽ വൻ തീ പിടുത്തം; ആക്രിക്കടയിൽ വാഹനങ്ങളുടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ചു; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്കു ഗുരുതര പരിക്ക്

കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ ആക്രിക്കടയിൽ കാർ പൊളിക്കുന്നതിനിടെ ഡീസൽ ടാങ്ക് പൊട്ടിത്തെറിച്ച് വൻ സ്‌ഫോടനവും തീ പിടുത്തവും. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബീഹാർ സ്വദേശികളായ ശർവൻ, രാജ്കുമാർ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

വ്യാഴാഴ്ച രാവിലെ 9.10 നായിരുന്നു സംഭവം. തലയോലപ്പറമ്പ് സ്വദേശികളായ നിസാം , നജീബ് എന്നിവരുടെ ഉമടസ്ഥതയിലുള്ള ആക്രിക്കടയിലാണ് തീ പിടുത്തം ഉണ്ടായത്. ഇവിടെ എത്തിച്ച കാർ പൊളിക്കുന്നതിനിടെ ഡീസൽ ടാങ്ക് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തീ പടർന്നു പിടിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കു പൊള്ളലേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ നാട്ടുകാരും, അഗ്നിരക്ഷാ സേനയും പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. മൂന്നു പേരെയും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തീ പടർന്നു പിടിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനാ സംഘം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തെ തുടർന്ന് പ്രദേശത്താകെ കറുത്ത പുക മൂടിയിട്ടുണ്ട്. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു. തുടർ അന്വേഷണം നടത്തുമെന്നും തലയോലപ്പറമ്പ് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. വാഹനം പൊളിക്കുന്നതിനിടെ വെൽഡിംങ് സ്പാർക്ക് മൂലം ഡീസൽ ടാങ്കിൽ തീ പടർന്നതാണ് എന്ന് അഗ്നിരക്ഷാ സേനാ അധികൃതർ അറിയിച്ചു.

Hot Topics

Related Articles