കോട്ടയം കുറിച്ചി ചെറുവേലിപ്പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഭിഭാഷകന് ദാരുണാന്ത്യം; മരിച്ചത് തിരുവനന്തപുരം സ്വദേശി

കോട്ടയം: എംസി റോഡിൽ കുറിച്ചി ചെറുവേലിപ്പടിയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് ദാരുണാന്ത്യം. തിരുവനന്തപുരം മരുതംകുഴി എം.കെ.പി നഗറിൽ ശരത് ശങ്കർ എസ് (25) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട മറ്റൊരു ബൈക്കിയിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു അഭിഭാഷകൻ തിരുനന്തപുരം വഞ്ചിയൂർ ശ്രീചിത്രലൈനിൽ അഞ്ജിത ഭവനിൽ അമലിനെ പരിക്കുകളോടെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

ഇന്നു രാവിലെ ഏഴരയോടെ കോട്ടയം കുറിച്ചി ചെറുവേലിപ്പടിയിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തു നിന്നും എത്തിയ സ്‌കൂട്ടറും എതിർ ദിശയിൽ നിന്നും എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശരത് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കോട്ടയം ചിങ്ങവനം പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാസർകോട് സ്വദേശിയായ ശരത് എറണാകുളത്താണ് പ്രാക്ടീസ് ചെയ്യുന്നത്. ഇന്നു പുലർച്ചെ മാതാപിതാക്കളെ കാണാനായി തിരുവനന്തപുരത്തേയ്ക്ക് ബൈക്കിൽ പോകുകയായിരുന്നു ശരത്. മാതാവ് ശോഭ നഴ്‌സും പിതാവ് ശങ്കർ ചാർട്ടേഡ് അക്കൗണ്ടന്റുമാണ്. അവിവാഹിതനാണ് മരിച്ച ശരത്.

Hot Topics

Related Articles