ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ ത്രിപൂണിതൃ ശാഖയുടെ ആഭിമുഖ്യത്തില്‍ ലോക ക്യാൻസർ ദിനത്തിന്റെ ഭാഗമായി ഓറല്‍ ക്യാൻസർ സംബന്ധിച്ച ജാഗ്രത വര്‍ദ്ധിപ്പിക്കുതിനും സ്ക്രീനിങ്ങിനുമായി ജനോപകാരപ്രദമായ പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായി കാക്കനാട് ജില്ലാ ജയിലില്‍ മൂവാറ്റുപുഴ അന്നൂര്‍ ദന്തല്‍ കോളേജിലെ ഓറല്‍ പത്തോളജി വിഭാഗം മേധാവി പ്രൊഫസർ ഡോ. ദീപു ജോർജ്ജ് ജാഗ്രതാ പ്രഭാഷണവും കാര്‍കിനോസ് ടീം ജയിൽ തടവുകാര്‍ക്കാ യി ഓറല്‍ സ്ക്രീനിംഗും നടത്തി. തുടര്‍ന്ന് ഡോ. ടെറി തോമസ് ഇടതൊട്ടി ഉദ്ഘാടനം ചെയ്ത കാർ റാലി ഇരുമ്പനം എസ്.എന്‍. ഡി. പി ഹാളില്‍ എത്തിയ ശേഷം ക്യാൻസർ സംബന്ധമായ ലഘുലേഖ വിതരണവും ഡോ. ബീനയുടെ ജാഗ്രത പ്രഭാഷണവും ഓറല്‍ സ്ക്രീനിംഗ് ക്യാമ്പും നടത്തി.
കാർ റാലി പൂത്തോട്ട ശ്രീ നാരായണ ലോ കോളേജില്‍ എത്തിയ ശേഷം വിദ്യാര്‍ത്ഥികള്‍ക്കായി ന്യൂയോര്‍ക്കിലെ റോസ് വെല്‍ പാര്‍ക്ക് ക്യാൻസർ ഇന്‍സ്റ്റിറ്റിയൂടിലെ ഹെഡ് ആന്‍ഡ് നെക്ക് പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ക്ടീവ് സര്‍ജറി പ്രൊഫസറും വൈസ് ചെയര്‍മാനും ആയ ഡോ. മോനി എബ്രാഹം കുര്യാക്കോസ് ജാഗ്രതാ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രതിനിധികളും, കോളേജ് അധികാരികളും, ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത ചടങ്ങുകള്‍ക്കു ഇന്ത്യന്‍ ദന്തല്‍ അസോസിയേഷൻ കേരള ഘടകം മുന്‍ പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തോട്ടി, സി. ഡി. എച്ച് ചെയർപേര്‍സന്‍ ഡോ. നിതിന്‍ ജോസഫ്, ത്രിപൂണിതൃ ശാഖ പ്രസിഡന്റ് ഡോ. അനൂപ് കുമാര്‍ ആര്‍, ശാഖാ സെക്രട്ടറി ഡോ. മാത്യുസ് ബേബി, ത്രിപൂണിതൃ ശാഖ സി. ഡി. എച്ച് കണ്‍വീനര്‍ ഡോ. അഭിനയ ശ്രീധര്‍ എന്നിവര്‍ നേതൃത്വം നൽകി.