തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.
Advertisements
10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നല്‍കുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.