കോട്ടയം: തിരുനക്കര പുതിയ തൃക്കോവിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ ഇന്ന് ആറാം ഉത്സവം. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഭരതനാട്യം നടക്കും. പ്രശസ്ത നർത്തകി രാജശ്രീ വാര്യരും സംഘവും ഭരതനാട്യം അവതരിപ്പിക്കും. നാട്ടുവാങ്കം ആർ.എൽ.വി ഹേമന്ദ് ലക്ഷ്മൺ, വോക്കൽ അന്നപൂർണ പ്രദീപ്, മൃദംഗം കലാമണ്ഡലം ശ്രീരംഗം, വീണ പ്രഫ.വി.സൗന്ദരരാജൻ, ലൈറ്റ്‌സ് ശിവൻ സില. വൈകിട്ട് ഏഴു മുതൽ ഏഴര വരെ ക്ഷേത്രത്തിൽ തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠത്തിലെ ശ്രീ ശങ്കര തിരുവാതിര സംഘം തിരുവാതിര അവതരിപ്പിക്കും.
Advertisements