കോട്ടയം ചങ്ങനാശ്ശേരിയിൽ ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് പത്തനംതിട്ട സ്വദേശി

ചങ്ങനാശ്ശേരി : ബൈക്ക് മോഷണം ചെയ്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കടപ്ര നിരണം ഭാഗത്ത് മഠത്തിൽ വീട്ടിൽ സാജൻ തോമസ് (35) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു.

Advertisements

പരാതിയെ തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവിനെ തിരിച്ചറിയുകയും, ഇയാളെ പിടികൂടുകയുമായിരുന്നു. മോഷണ മുതൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.ഐ സന്തോഷ്, ബിജു സി.എസ്, സി.പി.ഓ മാരായ തോമസ് സ്റ്റാൻലി, നിയാസ്, ബ്ലസൻ ജോസഫ്, അരുൺ സൂര്യകാന്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മാന്നാർ, പള്ളിക്കത്തോട്, നാട്ടുക്കൽ എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles