കോട്ടയം : കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഉത്സവ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനം രഘു തൊട്ടി പറമ്പിൽ നിന്നും ആദ്യ സംഭാവന സ്വീകരിച്ചുകൊണ്ട് തൃക്കാരിയൂർ ഗ്രൂപ്പ് അസി. കമ്മീഷണർ.ജിജിമോൻ തുമ്പയിൽ നിർവഹിച്ചു. ക്ഷേത്രത്തിൽ ചേർന്ന ചടങ്ങിൽ ദേവസ്വം ഉപദേശക സമിതി പ്രസിഡൻറ് കെ പി ചന്ദ്രൻ കിഴക്കേക്കര, സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്, വൈസ് പ്രസിഡണ്ട് രാജീവ് കിരിയാമടത്തിൽ. സബ് ഗ്രൂപ്പ് ഓഫീസർ രേണുക ഹരികൃഷ്ണൻ ഉപദേശക സമിതി അംഗങ്ങളായ ബിജു ചീരാം പറമ്പിൽ, ഹരി കെ ആർ, മനോജ് വെളിയത്ത്, എൻ ശശിധരൻ, സജി പുത്തൻപുരയിൽ, ലീമോൻ പനമുള്ളിൽ, രത്നമ്മ തങ്കപ്പൻ, മാതൃസമിതി പ്രസിഡൻറ് മൃദുല വിശ്വംഭരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു . ഉത്സവം ഫെബ്രുവരി 25ന് കൊടിയേറി മാർച്ച് അഞ്ചിന് ആറാട്ടോടെ സമാപിക്കും. മാർച്ച് ഏഴിനാണ് മഹാദേവ പ്രതിഷ്ഠാദിനം.