പാക്കിൽ: സെന്റ് തെരാസാസ് റോമൻ കാത്തോലിക്കാ ദൈവാലയത്തിൽ സംയുക്ത തിരുന്നാൾ ഫെബ്രുവരി ഏഴു മുതൽ ഒൻപത് വരെ നടക്കും. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഫാ.ജോസഫ് കാനപ്പിള്ളി കൊടിയേറ്റും. 5.30 ന് ദിവ്യ ബലിയ്ക്ക് വണ്ടിപ്പെരിയാർ അസംഷൻ പള്ളി വികാരി ഫാ.ഫ്രാൻസിസ് നെടുമ്പറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. പുല്ലരിക്കുന്ന സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ.സെബാസ്റ്റ്യൻ ഓലിക്കര പ്രസംഗം നടത്തും. ഫെബ്രുവരി എട്ട് ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്ക് ദിവ്യബലി. വിജയപുരം രൂപത ചാൻസലർ റവ.മോൺ ജോസ് നവസ് ദിവ്യബലി അർപ്പിക്കും. ഫെബ്രുവരി ഒൻപത് ഞായറാഴ്ച പള്ളിയിൽ തിരുന്നാൾ സമൂഹബലി നടക്കും. റവ.ഫാ.ജോബ് കുഴിവയലിൽ മുഖ്യകാർമ്മികത്വം വഹിക്കും.
Advertisements