അർദ്ധരാത്രി ഒന്നേമുക്കാലിന് വയോധികനെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം: തൃശ്ശൂരിൽ യുവാവ് അറസ്റ്റിൽ

തൃശൂര്‍: വയോധികനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍. എറിയാട്  അത്താണി ചെറ്റിപറമ്പില്‍ ഷാജു (44) വിനെയാണ് കൊടുങ്ങല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മതിലകം പറക്കോട് സെയ്തു മുഹമ്മദിനെ (70) കൊല്ലാൻ ശ്രമിച്ചെന്ന കേസിലാണ് നടപടി. ഈ മാസം നാലിന് പുലര്‍ച്ചെ  ഒന്നേമുക്കാലോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

Advertisements

ലഹരിയെ തുടര്‍ന്ന് സെയ്തു മുഹമ്മദും  ഷാജുവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ചന്തപ്പുര ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് സെയ്തു മുഹമ്മദിനെ താഴേക്ക് തള്ളിയിടുകയായിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയായിരുന്നു ഇതെന്ന് ആരോപിച്ച് സെയ്തു മുഹമ്മദിന്റെ മകൻ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി  പിടിയിലാകുന്നത്. 

അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ സാലിം കെ.എസ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാപായ സെബി എം.വി, വൈഷ്ണവ് രാമചന്ദ്രന്‍, ഗോപകുമാര്‍, സിവിൽ പോലിസ് ഉദ്യോഗസ്ഥരായ അനില്‍കുമാര്‍, വിഷ്ണു എന്നിവര്‍ ഉണ്ടായിരുന്നു.

Hot Topics

Related Articles