സ്കൂട്ടർ തട്ടിപ്പിൽ വഞ്ചിതരായ ജനങ്ങളുടെ പണം തിരികെ നൽകണം കർഷക കോൺഗ്രസ്

കോട്ടയം : സ്കൂട്ടർ വിതരണത്തെപറ്റി വിശദീകരിക്കുന്നതിന് ഈരാറ്റുപേട്ടയിലുള്ള പി.റ്റി.എം.സ് ഓഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടിയ യോഗം ഉദ്ഘാടനം ചെയ്തത് ജനപ്രതിനിധിയാണ്. ജനപ്രതിനിധികൾ പങ്കെടുത്തതാണ് ജനങ്ങൾക്ക് ഈ സ്കൂട്ടർ വിതരണവുമായി വിശ്വസ്തത ഉണ്ടാകാൻ കാരണം.കേരളമൊട്ടാകെ നടന്ന സ്കൂട്ടർ തട്ടിപ്പിൽ കർഷകരും തൊഴിലാളികളും പട്ടിണി പാവങ്ങളും ഇതിൽ ബലിയാടുകൾ ആയിട്ടുണ്ട്.ഇതിൽ പങ്കെടുത്ത ജനപ്രതിനിധികൾ ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തി വഞ്ചിതരായ ജനങ്ങളുടെ പണം തിരികെ നൽകണമെന്ന് കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി മണക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ്ബ് ആഴാത്ത് ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് കൊല്ലംപറമ്പിൽ ,സംസ്ഥാന സെക്രട്ടറി ഉണ്ണി പ്ലാത്തോട്ടം,ജില്ലാ വൈസ് പ്രസിഡന്റ് എം.സി വർക്കി മുതിരേന്തിക്കൽ ,കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജകമണ്ഡലം പ്രസിഡൻറ് അപ്പച്ചൻ മൂശാരിപ്പറമ്പിൽ ,ഡിസിസി അംഗം വർക്കിച്ചൻ വയംമ്പോത്തനാൽ, ജില്ലാ സെക്രട്ടറി ബിനോയി മുളങ്ങാശ്ശേരിയിൽ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles