കടപ്പൂര് ഗുരുദേവ പ്രതിഷ്ഠയുടെ 46 മത് വാർഷീക ഉൽസവം ഫെബ്രുവരി 7 മുതൽ

കടപ്പൂര്: ശ്രീനാരായണ ധർമ്മപരിപാലനയോഗം 105 – നമ്പർ കടപ്പൂര് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 46 -മത് വാർഷിക മഹോത്സവം 7, 8, 9 തീയതികളിൽ നടക്കും. 7 ന് രാവിലെ 7.30 ന് ഗുരുപൂജ, 8.30 ന് അഷ്ടപതിലയം, 10 ന് നടക്കുന്ന ചടങ്ങിൽ ശാഖാ പ്രസിഡന്റ് ഷാജി കടപ്പൂര് പതാക ഉയർത്തും, ക്ഷേത്രം തന്ത്രി സനീഷ് വൈക്കം, മേൽശാന്തി രാജേഷ് വൈക്കം എന്നിവർ മുഖ്യകാർമികത്വം വഹിക്കും. 10.30 ന് നടക്കുന്ന കലാസാംസ്കാരിക സമ്മേളനം മീനച്ചൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ഷാജി കടപ്പൂര് അധ്യക്ഷത വഹിക്കും.

Advertisements

മീനച്ചൽ യൂണിയൻ കൺവീനർ എം ആർ.ഉല്ലാസ് മുഖ്യപ്രഭാഷണം നിർവഹിക്കും. യൂണിയൻ വൈസ് ചെയർമാൻ സജീവ് വയല, കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, മണിമല ഗവൺ. കോളേജ് പ്രൊഫ.പി വി സുനിൽകുമാർ, മീനച്ചിൽ യൂണിയൻ പെൻഷൻ കൗൺസിൽ കൺവീനർ സോമൻ എം ടി, രാമചന്ദ്രൻ കാപ്പിലോരം, വിജയൻ കുഴി മുള്ളിൽ ലിജി സിബി, അഭിജിത്ത് സാബു എന്നിവർ പ്രസംഗിക്കും. 11ന് എസ്എൻഡിപി യോഗം കൗൺസിലർ പി.ടി മന്മഥൻ പ്രഭാഷണം നിർവഹിക്കും,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

1 ന് പ്രസാദഊട്ട്, രാത്രി 7. 30 ന് നാടകം. 8 ന് രാവിലെ 6. 30 ന് ഗുരുപൂജ,7 ന് ഗുരുദേവ കൃതികളുടെ പാരായണം, 11 ന് ചാക്യാർകൂത്ത്, 1 ന് പ്രസാദവൂട്ട്, വൈകിട്ട് 5 ന് ഗുരുദേവ സർവൈശ്വര്യ പൂജയും സ്വയമേവ പുഷ്പാർച്ചനയും, 7.30 ന് കൈകൊട്ടിക്കളി, 8.30 ന് ഗാനമേള. 9 ന് രാവിലെ 6. 30 ന് ഗുരുപൂജ, 7 ന് ഗുരുദേവ കൃതികളുടെ പാരായണം, ഉച്ചകഴിഞ്ഞു 4.30 ന് ഗുരുമന്ദിരത്തിൽ നിന്നും പിണ്ടിപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, മോൻസ് ജോസഫ് എംഎൽഎ ഘോഷയാത്ര സന്ദേശവും ധർമ്മ പതാക കൈമാറലും നിർവഹിക്കും,

6. 15ന് പിണ്ടിപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദീപാരാധന, 6.30 ന് പിണ്ടിപ്പുഴയിൽ നിന്നും ഗുരുദേവ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര പുറപ്പെടും, 7. 30ന് മഹാപ്രസാദഊട്ട്, 7. 45 ന് നൃത്തനാടകം എന്നിവ നടക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.