വൈക്കം: കുടുംബത്തിൻ്റെ ഐശ്വര്യത്തിനും നാടിൻ്റെ ശ്രേയസിനു മായി ഭക്തർ പാടത്തുകാവിലമ്മയ്ക്ക്പൊങ്കാല നിവേദ്യം സമർപ്പിച്ചു.വൈക്കം തലയോലപറമ്പ് മിഠായിക്കുന്നത്ത് പാടത്തുകാവിലമ്മ ക്ഷേത്രത്താങ്കണത്തിലാണ് പൊങ്കാല സമർപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ പാടത്ത് വൃതശുദ്ധരായെത്തിയ നൂറുകണക്കിന് വനിതകളാണ് പ്രാർഥനാനിരതരായി പൊങ്കാല നിവേദ്യം പാകം ചെയ്ത് കാവിലമ്മയ്ക്ക് സമർപ്പിച്ചത്. തൂക്കുവിളക്കുകളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും മേൽശാന്തി കൊണ്ടുവന്ന പവിത്രമായ തീർഥം പൊങ്കാല നിവേദ്യത്തിൽ വർഷിച്ചു ദേവിക്ക് സമർപ്പിച്ചതോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ സമാപിച്ചു.
15 വർഷമായി പാടത്തുകാവിലമ്മ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തിവരുന്നുണ്ട്.ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടത്തിയത്. ക്ഷേത്രം മേൽശാന്തി പൂനം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റ് അംഗം വാസുദേവൻ നമ്പൂതിരി വേലിമാംകോവിൽ ഇല്ലം, ഉപദേശക സമിതി ഭാരവാഹികൾനേതൃത്വം നൽകി. 600 വർഷം പഴക്കമുള്ള പാടത്ത് കാവിലമ്മ ക്ഷേത്രത്തിൽ ശ്രീകൃഷ്ണൻ, ഭാര്യ സത്യഭാമ, ശ്രീകൃഷ്ണ വാഹനമായ ഗരുഡൻ എന്നിവർ ഒരുമിച്ചുള്ള അറടി പൊക്കമുള്ള ശിലാവിഗ്രഹമുണ്ടെന്ന പ്രത്യേകതയുണ്ട്. ഭാരതത്തിൽ മറ്റൊരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള വിഗ്രഹമില്ല. ഗരുഡനും സർപ്പങ്ങളും സൗഹൃദത്തോടെ ക്ഷേത്ര സങ്കേതത്തിൽ കഴിയുന്നുവെന്നാണ് സങ്കൽപം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുലാമാസത്തിലെ ആയില്യംനാളിലാണ് സർപ്പാരാധന ഏറ്റവും പ്രാധാന്യത്തോടെ ഇവിടെ കൊണ്ടാടുന്നത് . വിവാഹം, സന്താനഭാഗ്യം,ജോലി തുടങ്ങിയ ഉദിഷ്ട കാര്യങ്ങൾക്ക് ശ്രീകൃഷ്ണന് ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം ഭക്തരെത്തി മലർനിവേദ്യം അർപ്പിക്കുന്നു.കുടുംബ ജീവിത ഭദ്രതയ്ക്കും ഐശ്വര്യത്തിനും മഞ്ഞൾപറ നിറയ്ക്കുന്ന വഴിപാടും ഈ ക്ഷേത്രത്തിലുണ്ട്.ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടത്തിയത്. ക്ഷേത്രം മേൽശാന്തി പൂനം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റ് അംഗം വാസുദേവൻ നമ്പൂതിരി വേലിമാംകോവിൽ ഇല്ലം, ഉപദേശക സമിതി ഭാരവാഹികൾനേതൃത്വം നൽകി.