കെ.പി.സി.എം.എസ്​.എഫ്​ സംസ്ഥാനസമ്മേളനം നാളെ മുതൽ കുട്ടിക്കാനത്ത്​

കോട്ടയം: കേരള പ്രൈവറ്റ്​ കോളജ്​ മിനിസ്റ്റീരിയൽ സ്റ്റാഫ്​ ഫെഡറേഷൻ (കെ.പി.സി.എം.എസ്​.എഫ്​) 68ാം സംസ്ഥാനസമ്മേളനം ഈമാസം ഏഴ്​ മുതൽ ഒമ്പത്​ വരെ കുട്ടിക്കാനം മരിയൻ കോളജിൽ നടക്കും. എയ്​ഡഡ്​ കോളജുകളിലെ ജീവനക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിന്‍റെ ഉദ്​ഘാടനം എട്ടിന്​ രാവിലെ 10.30ന്​ സംഘടനയുടെ ​ പ്രസിഡന്‍റ്​ സി.ആർ. മഹേഷ്​ എം.എൽ.എ ഉദ്​ഘാടനം ചെയ്യും.

Advertisements

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന്​ നടക്കുന്ന ജനറൽ കൗൺസിലും പ്രതിനിധി സമ്മേളനവും കെ.പി.സി.സി ജന.സെക്രട്ടറി എം. ലിജു ഉദ്​ഘാടനം ചെയ്യും. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ മൂലം ജീവനക്കാർക്കുണ്ടായിട്ടുള്ള അധിക ജോലിഭാരം, പങ്കാളിത്ത പെൻഷൻമൂലം ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ, സ്റ്റാഫ്​പാറ്റേൺ പരിഷ്കരിച്ച്​ ജീവനക്കാരുടെ എണ്ണത്തിൽ കുറവ്​ വരുത്തിയത്​,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അർഹതപ്പെട്ട ഫിക്​സേഷൻ അരിയർ, ക്ഷാമബത്ത, ലീവ്​ സറണ്ടർ എന്നിവ കാലങ്ങളായി അനുവദിക്കാതിരിക്കുന്നത്​ തുടങ്ങി മിനിസ്റ്റീരിയൽ ജീവനക്കാർ ​നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യുമെന്ന്​ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എ.ജെ. തോമസ്​, വൈസ്​പ്രസിഡന്‍റ്​ ജോഷി കുര്യൻ, മേഖല സെക്രട്ടറി എബ്രഹാംമാത്യു, ട്രഷറർ സന്തോഷ്​ പി. ജോൺ, ഓഡിറ്റർ സിന്​ധുമോൾ റേച്ചൽ വർഗീസ്​ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Hot Topics

Related Articles