ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധർമത്തിന്റെ വക്താക്കള്‍ പറയുന്നത് : സുരേഷ് ഗോപി ക്കെതിരെ കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

തൊടുപുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ഉന്നതകുലജാതർ’ പരാമർശത്തെ വിമർശിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.ചാതുർവർണ്യ വ്യവസ്ഥയില്‍ മേലേക്കിടയില്‍ ഉള്ളയാളാണ് അമിത് ഷായെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. പട്ടികജാതി, പട്ടികവർഗം, പിന്നോക്ക സമുദായം, ഒ.ബി.സി, ഒ.ഇ.സി എന്നിവരും ശൂദ്രരല്ല, ചണ്ഡാള വിഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധർമത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് എം വി ഗോവിന്ദൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisements

എം.വി. ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെ…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചാതുർവർണ്യ വ്യവസ്ഥയില്‍ മേലേക്കിടയില്‍ ഉള്ളയാളാണ് അമിത് ഷാ. പട്ടികജാതി, പട്ടികവർഗം, പിന്നോക്ക സമുദായം, ഒ.ബി.സി, ഒ.ഇ.സി എന്നിവരും ശൂദ്രർ അല്ല. ഇവരെല്ലാം ചണ്ഡാള വിഭാഗമാണ്. തൊട്ടുകൂടായ്മ അനുഭവിച്ചവർ. ആ തൊട്ടുകൂടായ്മ അനുഭവിക്കുന്നവരല്ല ശൂദ്രർ. ബ്രാഹ്‌മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവയില്‍ ശൂദ്രർ എന്നുപറയുന്നത് നമ്മുടെ നാട്ടിലെ നായരും നമ്ബ്യാരും ഉള്‍പ്പെടെയുള്ള ജാതിയില്‍പ്പെട്ടവരാണ്. അതിന്റെ ബാക്കിയുള്ള 85 ശതമാനമാണ് ഇന്ന് ഹിന്ദു വിഭാഗം എന്നു പറയുന്നവർ. അവരെ തൊട്ടുകൂടാ, തീണ്ടിക്കൂടാ..

അംബേദ്കറുടെ നേതൃത്വത്തിലുണ്ടാക്കിയ ഭരണഘടനവേണ്ട, അതിന് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കി- ചാതുർവർണ്യവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി ഒരു ഭരണഘടനയാണ് ഇന്ത്യയ്ക്ക് ആവശ്യം… അത് രൂപീകരിക്കാൻ ഞങ്ങള്‍ക്ക് 430 സീറ്റുവരെ ഇന്ത്യൻ ജനത നല്‍കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. പക്ഷേ, കിട്ടിയില്ല.

ബ്രാഹ്‌മണന്റെ കുട്ടികള്‍ ഉണ്ടാവുന്നതുതന്നെ ഏറ്റവും മികച്ച ഒന്നാണെന്നാണ് സനാതനധർമത്തിന്റെ വക്താക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ അത്രയേ ഇപ്പോള്‍ പറഞ്ഞുവെക്കുന്നുള്ളൂ. ബ്രാഹ്‌മണന്റെ മക്കള്‍… ബ്രാഹ്‌മണന്റെ മക്കള്‍ ബ്രാഹ്‌മണ യുവതിക്ക് ഉണ്ടാകുന്നതിനെ പറ്റിയല്ല, മനസിലായില്ലേ… അതുതന്നെ മഹത്തരമാണെന്ന് പറയുന്ന ഒരു സംസ്‌കാരം, ആർഷഭാരത സംസ്‌കാരം. അതിന് കൊടുക്കുന്ന പേര് സനാതനധർമം.

പട്ടികളെപ്പോലെ… അടിമകള്‍ എന്ന് ഞാൻ പറയാതിരുന്നത് ബോധപൂർവ്വമാണ്. മുട്ടുമറച്ച്‌ താഴത്തേക്ക് ഒരുമുണ്ട് ഉടുക്കാൻ അവകാശമില്ല. മീശവെക്കാൻ അവകാശമില്ല. സ്ത്രീകള്‍ക്ക് മാറുമറയ്ക്കാൻ അവകാശമുണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞാല്‍ ഒന്നാമത്തെ ദിവസം യജമാനന്മാരുടെ വീട്ടിലേക്ക് ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ കൂട്ടിക്കൊണ്ടുപോകണം. അന്ന് അവിടെ അന്തിയുറങ്ങിയിട്ട് അവന് തോന്നുമ്ബോഴാണ് പിന്നീട് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയയ്ക്കുക. സനാതനധർമം. ഈ ധർമത്തെയാണ് സനാതനധർമം എന്ന് നിങ്ങള്‍ പറഞ്ഞത്, ബ്രാഹ്‌മണ്യത്തിന്റെ ധർമം. ആ ധർമം രാജ്യത്തെ ജനങ്ങള്‍ക്ക് എതിരായി ഉള്ളതാണ്.

സുരേഷ് ഗോപിയുടെ വിവാദ പരാമർശം

ഉന്നതകുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്യണമെന്നായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ഉന്നത കുല ജാതർ ആദിവാസി വകുപ്പ് കൈകാര്യം ചെയ്താല്‍ അവരുടെ കാര്യത്തില്‍ ഉന്നതിയുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. തനിക്ക് ആദിവാസി വകുപ്പ് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കവേയായിരുന്നു കേന്ദ്രസഹമന്ത്രിയുടെ വിവാദ പരാമർശങ്ങള്‍. പ്രസംഗം വിവാദമായതോടെ സുരേഷ് ഗോപി തന്റെ പരാമർശം പിൻവലിക്കുകയും ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.