കോട്ടയത്ത് നിയമ സേവന കേന്ദ്രം തുടങ്ങി: കോട്ടയം ജില്ലാ സെഷൻസ് ജഡ്ജ് എം മനോജ് ഉദ്ഘാടനം ചെയ്തു

കോട്ടയം: വിവിധങ്ങളായ അവഗണനകളിൽ വയോജനങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കും: ജില്ലാ ജഡ്ജി എം മനോജ്.

Advertisements

വിവിധ കാരണങ്ങളാൽ സമാധാന വിശ്രമജീവിതം ലഭിക്കുന്നതിൽ നിന്ന് അവഗണിക്കപ്പെട്ട വയോജനങ്ങൾക്ക് വേണ്ടത്ര നിയമ പരിരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ ജഡ്ജ് എം മനോജ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയോജനങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും മറ്റു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച നിയമ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു
കോട്ടയം ജില്ലാ സെഷൻസ് ജഡ്ജ് എം മനോജ്.

ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പ്രവീൺ കുമാർ ജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പോലീസ് ചീഫ് എ.ഷാഹുൽ ഹമീദ്, സബ് കളക്ടർ രഞ്ജിത് ഡി എന്നിവർ ആശംസകളർപ്പിച്ചു. കോട്ടയം ബാർ അസ്സോസിയേഷൻ പ്രസിഡൻറ് അഡ്വ. സജി കൊടുവത്ത് നിയമ സഹായത്തെപ്പറ്റി ക്ലാസ് നയിച്ചു. ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ.അനിൽ ഐക്കര, നിയമ സേവന അതോറിറ്റി ഓഫീസർ അരുൺ കൃഷ്ണ ആർ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles